പുതുവത്സരത്തിന് കുവൈത്തിൽ അവധി പ്രഖ്യാപിച്ചു; എത്ര ദിവസം ലഭിക്കും?

Kuwait Holiday New Year കുവൈത്ത് സിറ്റി: പുതുവത്സരത്തിന് കുവൈത്തിൽ ആകെ ആറ് ഔദ്യോഗിക പൊതു അവധികൾ ഉണ്ടാകുമെന്ന് അൽ-അൻബാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മാസം രണ്ട് നീണ്ട വാരാന്ത്യങ്ങൾ ലഭിക്കുന്നതിനാൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ അവധിയുള്ള മാസങ്ങളിൽ ഒന്നായിരിക്കും ജനുവരി. ജനുവരി 1, 2, 3 (വ്യാഴം, വെള്ളി, ശനി) ആയിരിക്കും പുതുവത്സര അവധിയായി വരുന്നത്. മൂന്ന് ദിവസം ആയിരിക്കും ആകെ അവധി. ജനുവരി നാല് ഞായറാഴ്ച ജോലി പുനരാരംഭിക്കും. ഇസ്‌റാഅ്-മിഅ്‌റാജ് ദിനം ജനുവരി 16 വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ, പകരം ജനുവരി 18 ഞായറാഴ്ച ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. ജനുവരി 16 വെള്ളിയാഴ്ച മുതൽ 18 ഞായറാഴ്ച വരെ നീണ്ട വാരാന്ത്യം ലഭിക്കും. ജനുവരി 19 തിങ്കളാഴ്ച ജോലി പുനരാരംഭിക്കും. മൊത്തത്തിൽ, ജനുവരി 2026-ൽ കുവൈത്ത് നിവാസികൾക്ക് രണ്ട് നീണ്ട വാരാന്ത്യങ്ങൾ ലഭിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

39 ദിവസത്തെ തണുപ്പ്; കുവൈത്തിൽ ശൈത്യകാലം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം

winter in kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ശീതകാലത്തിൻ്റെ ഔദ്യോഗിക തുടക്കം കുറിക്കുന്ന ‘അൽ-മുറബ്ബാനിയ’ സീസൺ ഡിസംബർ ആറ് ശനിയാഴ്ച ആരംഭിക്കുമെന്ന് അൽ-ഒജൈരി സയൻ്റിഫിക് സെൻ്റർ പ്രഖ്യാപിച്ചു. ആദ്യ കുറച്ച് ദിവസങ്ങളിൽ താപനില പെട്ടെന്ന് കുറയില്ലെങ്കിലും ചൂടിൽ നിന്ന് തണുപ്പിലേക്ക് ക്രമേണ മാറുന്നതിൻ്റെ സൂചനയാണ് ഈ സീസൺ നൽകുന്നതെന്ന് സെൻ്റർ അറിയിച്ചു. ‘അൽ-വസാം’ സീസണിന് ശേഷമാണ് അൽ-മുറബ്ബാനിയ എത്തുന്നത്. സീസണിന്റെ തുടക്കത്തിൽ താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. അതിനുശേഷം തണുപ്പ് ക്രമാതീതമായി സ്ഥിരത കൈവരിക്കും. ഈ സീസൺ 39 ദിവസമാണ് നീണ്ടുനിൽക്കുന്നത്. 13 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളായി ഇത് തിരിച്ചിരിക്കുന്നു: അൽ-ഇക്ലിൽ, അൽ-ഖൽബ്, അൽ-ഷൂല. സീസണിൻ്റെ തുടക്കത്തിലാണ് സാധാരണയായി ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. എങ്കിലും ആഗോള കാലാവസ്ഥാ ഘടകങ്ങൾ കാരണം ഓരോ വർഷവും ഇതിന്റെ തീവ്രതയിൽ വ്യത്യാസം വരാം. ഈ കാലയളവിൽ രാത്രിയുടെ ദൈർഘ്യം കൂടുന്നു. ഡിസംബർ 21-ന് ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ രാത്രി രേഖപ്പെടുത്തും. ഇത് 13 മണിക്കൂറും 44 മിനിറ്റും നീണ്ടുനിൽക്കും. രാത്രിയുടെ ദൈർഘ്യം കൂടുന്നത് കാരണം സീസൺ മുന്നോട്ട് പോകുമ്പോൾ തണുപ്പ് കൂടുതൽ ശക്തമായി അനുഭവപ്പെടും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *