പ്രവാസികള്‍ക്ക് കോളടിച്ചേ… രൂപ സർവകാല റെക്കോർഡിലേക്ക് കൂപ്പുകുത്തി, ഇന്ത്യയിലേക്ക് പണമൊഴുകും

Indian Rupee Low ദുബായ്/ന്യൂഡൽഹി: യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം 90 എന്ന നിർണായക നിലവാരം മറികടന്ന് സർവകാല റെക്കോർഡ് താഴ്ചയിലെത്തിയപ്പോൾ, ഗൾഫ് കറൻസികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിനിമയ നിരക്കിലെത്തി. ശമ്പളം ലഭിച്ച സമയമായതിനാൽ, ഈ സാഹചര്യം പ്രവാസികൾക്ക് വലിയ ആശ്വാസവും നേട്ടവുമാണ് നൽകുന്നത്.ബാങ്ക് വഴിയുള്ള ഇടപാടുകൾക്ക് ഒരു ദിർഹമിന് 24.38 രൂപയും എക്സ്ചേഞ്ചുകളിൽ 24.48 രൂപയുമാണ് ലഭിച്ചത്. 100 ദിർഹം നാട്ടിലേക്ക് അയച്ചാൽ 2450 രൂപ ലഭിക്കും. രൂപയുടെ വിലയിടിവ് ആശങ്കാജനകമാണെങ്കിലും, ക്രിസ്മസ് – പുതുവത്സര അവധിയിലേക്ക് പ്രവാസികൾ പ്രവേശിക്കുന്ന ഈ സമയത്ത് വിനിമയ നിരക്കിലെ ഈ കുതിപ്പ് വലിയ അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. നാട്ടിലെ ആവശ്യങ്ങൾക്കും നിക്ഷേപമായും കൂടുതൽ പണം അയയ്ക്കാൻ ഈ സാഹചര്യം പ്രവാസികളെ സഹായിക്കും. മാസാവസാനം ഉണ്ടാകാറുള്ള ഇത്തരം വിലയിടിവ് മാസാദ്യം ഉണ്ടായെന്നത് പ്രവാസികളെ ഏറെ സന്തോഷിപ്പിച്ചു. ഈ ആഴ്ച മാത്രം എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ ഇടപാടിൽ 20 ശതമാനം വളർച്ചയുണ്ടായെന്നാണ് റിപ്പോർട്ട്. രൂപയുടെ തളർച്ച 2026-ലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 ഇത് സംഭവിച്ചാൽ, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസ പണമൊഴുക്കാകും ഇന്ത്യൻ ബാങ്കുകളിൽ ഉണ്ടാകാൻ പോകുന്നത്. പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നാകും കൂടുതൽ പണം എൻആർഐ അക്കൗണ്ടുകളിൽ എത്തുക. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും വലിയ ഒഴുക്ക് പ്രതീക്ഷിക്കുന്നില്ല. ഗൾഫ് പണം എത്തുന്നതോടെ കേരളത്തിലടക്കം വിപണിയിൽ അതിന്റെ തുടർ ചലനങ്ങൾ പ്രതീക്ഷിക്കാം. പ്രവാസി കുടുംബങ്ങളുടെ വാങ്ങൽ ശേഷി വർധിക്കും. ഇന്ത്യൻ ഓഹരി നിക്ഷേപത്തിലും ഭവന, വാഹന, നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലകളിലും ഉണർവ് പ്രതീക്ഷിക്കുന്നു. അടുത്ത വർഷമാകുമ്പോഴേക്കും ഡോളറുമായുള്ള വിനിമയ നിരക്ക് 91.30 രൂപയാകുമെന്നും ദിർഹവുമായുള്ള വിനിമയ നിരക്ക് 25 രൂപയിൽ എത്തുമെന്നുമാണ് ഏറ്റവും ഒടുവിലെ പ്രവചനം.

പുതിയ വിനിമയ നിരക്ക് (രൂപയിൽ)
യു.എ.ഇ. ദിർഹം 24.50 രൂപ (ബോട്ടിം ആപ് വഴി)
ഒമാൻ റിയാൽ 234.50 രൂപ (സർവകാല റെക്കോർഡ്)
ബഹ്റൈൻ ദിനാർ 239.15 രൂപ
കുവൈത്ത് ദിനാർ 293.93 രൂപ
ഖത്തർ റിയാൽ 24.73 രൂപ
സൗദി റിയാൽ 24.03 രൂപ

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

അമീരി ആശുപത്രിയിലേക്ക് പോകുന്നുണ്ടോ? കുവൈത്തിലെ പ്രധാന സ്ട്രീറ്റ് അടച്ചിട്ടു

Street Closure Kuwait കുവൈത്ത് സിറ്റി: കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റിക്ക് സമീപമുള്ള കവലയിൽ നിന്ന് ആരംഭിച്ച് അമിരി ആശുപത്രിയിലേക്ക് നയിക്കുന്ന കവല വരെ നീളുന്ന അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചിടുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. ഡിസംബർ നാല് വ്യാഴാഴ്ച വൈകുന്നേരം ആറുമണി മുതൽ ഏഴ് ഞായറാഴ്ച രാവിലെ ആറ് മണി വരെ അടച്ചിടൽ പ്രാബല്യത്തിൽ വരും. നിർദ്ദിഷ്ട വർക്ക് സോണിൽ വരുന്ന നിരവധി കടൽത്തീര പ്രദേശങ്ങളും ഈ അടച്ചിടൽ ബാധകമായിരിക്കും. പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന വികസന, മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾക്കൊപ്പമുള്ള നിയന്ത്രണ നടപടിക്രമങ്ങളുടെ ഭാഗമാണിത്. അടച്ചിടൽ കാലയളവിലുടനീളം ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ എല്ലാ വാഹനമോടിക്കുന്നവരോടും റോഡ് ഉപയോക്താക്കളോടും അഭ്യർത്ഥിച്ചു. ഡ്യൂട്ടിയിലുള്ള ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ഗതാഗതക്കുരുക്ക് തടയുന്നതിനും ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും എല്ലാ ഗതാഗത നിർദ്ദേശങ്ങളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കാനും ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

നാട്ടില്‍ അവധിക്കെത്തി, കുവൈത്ത് പ്രവാസിയായ മലയാളി അപകടത്തിൽ മരിച്ചു

Malayali Expat Dies പ്രവാസി മലയാളി യുവാവ് നാട്ടില്‍ വെച്ചുണ്ടായ അപകടത്തിൽ മരിച്ചു. കണ്ണാടി ലുലു മാളിന് സമീപം ഇന്നലെ രാത്രി 11 മണിക്ക് ഉണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ച്ത. കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്ന പൃഥ്വിരാജ് ദുബായിലേക്ക് ജോലിമാറ്റം ലഭിച്ചതിനെ തുടർന്ന് നാട്ടിൽ അവധിക്ക് വന്നതായിരുന്നു. പാലക്കാട്‌ ജില്ലയിലെ മുണ്ടൂർ സ്വദേശിയാണ്. കല കുവൈത്ത് യൂണിറ്റ് അംഗം ഹരിദാസൻ മുത്തുവിന്റെ മകനാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *