2026 ജനുവരി മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം

UAE Friday prayer timings ദുബായ്: യുഎഇയിലെ എല്ലാ പള്ളികളിലെയും വെള്ളിയാഴ്ച നമസ്കാര (ജുമുഅ) സമയത്തിൽ 2026 ജനുവരി മുതൽ മാറ്റം വരുത്തും. ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്‌സ്, സകാത്ത് ജനറൽ അതോറിറ്റിയാണ് (Awqaf) ഈ പ്രഖ്യാപനം നടത്തിയത്. 2026 ജനുവരി രണ്ട്, വെള്ളിയാഴ്ച മുതലാണ് മാറ്റം നിലവിൽ വരുന്നത്. പുതിയ സമയം അനുസരിച്ച്, വെള്ളിയാഴ്ച നമസ്കാരം ഉച്ചയ്ക്ക് 12.45-ന് നടക്കും. നിലവിലുള്ള സമയമായ 1.15 pm-നേക്കാൾ 30 മിനിറ്റ് നേരത്തെയാണ് പുതിയ ക്രമം. ‘വിശ്വാസികളേ: 2026 ജനുവരി രണ്ട്, വെള്ളിയാഴ്ച മുതൽ (വരുന്ന വെള്ളിയാഴ്ചയല്ല), വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45-ന് നടക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്‌സ്, സകാത്ത് ജനറൽ അതോറിറ്റി അറിയിക്കുന്നു. അതിനാൽ, പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കാൻ കൃത്യസമയത്ത് നമസ്കാരം നിർവഹിക്കാൻ നിങ്ങൾ ഉറപ്പാക്കുക,’ എന്ന് അതോറിറ്റി വിശ്വാസികളെ അറിയിച്ചു. യുഎഇയിലെ വാരാന്ത്യ അവധി മാറ്റത്തിൻ്റെ ഭാഗമായി 2022ലാണ് വെള്ളിയാഴ്ച നമസ്കാരം ഏകീകൃതമായി 1.15 pm-ലേക്ക് മാറ്റിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT യുഎഇയുടെ വാരാന്ത്യ അവധി വെള്ളി, ശനി ദിവസങ്ങളിൽ നിന്ന് ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു. പൊതുമേഖലയിലെ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ച വരെ ജോലി ചെയ്ത് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. ചില കമ്പനികൾ ജീവനക്കാർക്ക് വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സൗകര്യവും നൽകിയിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത്, കടുത്ത ചൂടിൽ നിന്ന് വിശ്വാസികളെ സംരക്ഷിക്കുന്നതിനായി, വെള്ളിയാഴ്ചത്തെ ഖുതുബയും നമസ്കാരവും 10 മിനിറ്റായി ചുരുക്കാൻ അധികൃതർ ഇമാമുമാർക്ക് നിർദേശം നൽകിയിരുന്നു. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും പുണ്യദിനമാണ്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയാണ് ‘ജുമുഅ’.

APPLY NOW FOR THE LATEST VACANCIES

വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: മലയാളി മെഡിക്കൽ വിദ്യാർഥിയ്ക്ക് ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

malayali saves woman life ദുബായ്: വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്താൻ സ്വദേശിയായ ഒരു വനിതയുടെ ജീവൻ രക്ഷിച്ചതിന് മലയാളി മെഡിക്കൽ വിദ്യാര്‍ഥി അനീസ് മുഹമ്മദിന് ഉസ്ബെക്കിസ്ഥാന്റെ ആദരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ എന്ന ബഹുമതി നൽകിയാണ് രാജ്യം ആദരിച്ചത്. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയാണ് അനീസ് മുഹമ്മദ്. ഉസ്ബെക്കിസ്ഥാനിലെ അർദ്ധ സർക്കാർ സ്ഥാപനമായ യുക്കാലിഷ് മൂവ്‌മെൻ്റ് ഒരു പ്രൗഢമായ ചടങ്ങിൽ വെച്ച് അനീസിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ എന്ന ബഹുമതി നൽകി ആദരിച്ചു. നാല് മാസം മുൻപ് താഷ്‌കെൻ്റ്-ഡൽഹി യാത്രക്കിടെയാണ് സംഭവം.  വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉസ്ബെക് വനിതയുടെ ജീവൻ രക്ഷിക്കാൻ അനീസിൻ്റെ സമയോചിതമായ ഇടപെടൽ സഹായകമായി. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിലെ അടിയന്തര സഹായം തേടിയുള്ള അനൗൺസ്‌മെൻ്റ് കേട്ട് അനീസ് ഇടപെടുന്നത്. ഹൃദ്രോഗിയായിരുന്ന ഉസ്ബെക് വനിതക്ക് അടിയന്തര പരിചരണം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അനീസിന് കഴിഞ്ഞു. യുഎഇയിൽ പ്രവാസിയായ പുറത്തൂർ ശാന്തിനഗറിൽ പാടശ്ശേരി ഹുസൈനിൻ്റെയും റഹ്മത്തിൻ്റെയും മകനാണ് അനീസ് മുഹമ്മദ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *