
local body election മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നാട്ടിലെ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് പറന്നെത്തിയിരിക്കുകയാണ് ഒട്ടേറെ പ്രവാസികൾ. സ്വന്തം നാട്ടിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും തെരഞ്ഞെടുപ്പ് ആവേശം നേരിട്ട് കാണാനും ഒരു പക്ഷവും ചേരാതെ വോട്ട് രേഖപ്പെടുത്താനുമായി നിരവധി പേരാണ് വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് എത്തിയിട്ടുള്ളത്. ജിദ്ദയിൽ ബിസിനസ് നടത്തുന്ന റഫീഖ് വലമ്പൂർ കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയത് ശ്രദ്ധേയമായിരുന്നു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ വലമ്പൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി നജ്മ തബ്ഷീറയെ വിജയിപ്പിക്കുകയെന്ന പോസ്റ്റർ ലഗേജിൽ ഒട്ടിച്ചാണ് അദ്ദേഹം എത്തിയത്. അങ്ങാടിപ്പുറം പഞ്ചായത്ത് ജിദ്ദ കെഎംസിസി സെക്രട്ടറിയാണ് റഫീഖ്. വിമാനത്താവളത്തിലെ സ്വീകരണ ചിത്രം നജ്മ തബ്ഷീറ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വലമ്പൂരിൽ ഒരാഴ്ചയ്ക്കിടെ നിരവധി പ്രവാസികൾ എത്തിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 മദീനയിൽനിന്ന് അഷ്റഫ് കോണോത്ത്, ദമാമിൽനിന്ന് കെ.പി. അനസ് എന്നിവർ കുടുംബത്തോടൊപ്പം എത്തി. കെ.പി. നിഷാം അലി, എൻ. ഹാരിസ്, കെ.പി. ഷമീജ് (ജിദ്ദ), പി. അബ്ബാസ് (ദമാം), കെ.പി. ഷംസീദ്, പി.കെ. അലി (റിയാദ്), പി.ടി. അഞ്ജൂം അയ്യൂബ് (ദുബായ്) എന്നിവരും നാട്ടിലെത്തി. കൊണ്ടോട്ടി നഗരസഭയിലെ മുക്കൂട് വാർഡ് (28) എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സൽവയുടെ പ്രചാരണത്തിൽ പങ്കെടുക്കാൻ നാട്ടുകാരായ കെ.ടി. യാസർ (ദുബായ്), ബിൻഫാസ് റഹ്മാൻ (ഖത്തർ) എന്നിവർ കൊണ്ടോട്ടിയിലെത്തി. മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ വലിയാട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി എം.കെ. മുഹസിൻ്റെ സഹോദരങ്ങളായ എം.കെ. മുഹഫൽ (ഖത്തർ), ശിഹാബ് (ദുബായ്) എന്നിവരും ദിവസങ്ങൾക്കുമുമ്പ് നാട്ടിലെത്തിയിരുന്നു. നന്നമ്പ്ര പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ പങ്കുചേരാനാണ് തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി പി.പി. മൻസൂർ നാട്ടിലെത്തിയത്. പലരും നേരത്തെയുള്ള അവധി തെരഞ്ഞെടുപ്പിനായി നീട്ടിവെച്ചാണ് വിമാനം കയറിയത്. ദിവസങ്ങൾക്കകം ഇവർ മടങ്ങുന്നവരാണ് ഏറെപ്പേരും.
APPLY NOW FOR THE LATEST VACANCIES
കുവൈത്തിൽ 3,000-ത്തോളം ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുന്നു
enterprises close in Kuwait കുവൈത്ത് സിറ്റി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുവൈത്തിൽ മൂവായിരത്തോളം ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ (SMEs) അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷം ആരംഭം മുതൽ 3,000-ത്തിലധികം സ്ഥാപനങ്ങളാണ് തങ്ങളുടെ ലൈസൻസുകൾ റദ്ദാക്കാനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം ലഭിച്ച 600-ൽ അധികം അപേക്ഷകൾക്ക് മന്ത്രാലയം അംഗീകാരം നൽകുകയും ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ലൈസൻസുകൾ റദ്ദാക്കാൻ ഏറ്റവും കൂടുതൽ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളത് താഴെ പറയുന്ന മേഖലകളിൽ നിന്നാണ്:റെസ്റ്റോറന്റുകൾ, ബേക്കറികൾ, സലൂണുകൾ (സ്ത്രീ/പുരുഷ), ഡെലിവറി സേവനങ്ങള്‍, ജനറൽ ട്രേഡിംഗ് കമ്പനികൾ, കെട്ടിട കരാറുകാർ, ഉപഭോക്തൃ വിതരണ കമ്പനികൾ, മൊത്ത, ചില്ലറ വ്യാപാരം, തയ്യൽക്കടകൾ, കുട്ടികളുടെ വസ്ത്രശാലകൾ. ചെറുകിട സ്ഥാപനങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന പ്രധാന കാരണങ്ങൾ ഇവയാണ്: ദൈനംദിന കച്ചവടത്തിലുണ്ടായ ഗണ്യമായ കുറവ്, വിപണിയിലെ കടുത്ത മത്സരം, സർക്കാർ പിന്തുണയുടെ അഭാവം, അമിതമായ സർക്കാർ ഫീസുകൾ, പിഴകളിലുണ്ടായ വർദ്ധനവ്, അകാരണമായ പരിശോധനകൾ ഈ കാരണങ്ങളാണ് ചെറുകിട സ്ഥാപനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്.