‘കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് സാധനം എത്തിക്കാം’; വ്യാജ കാർഗോ ഏജൻസികളുടെ വഞ്ചനയില്‍ വീണ് പ്രവാസികള്‍

Fake cargo scam റിയാദ്: കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് സാധനങ്ങൾ എത്തിക്കാമെന്ന് വാഗ്ദാനം നൽകി വ്യാജ കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ആണ് ഇതുസംബന്ധിച്ച് പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. ഔദ്യോഗിക സ്ഥാപനങ്ങൾ ഇല്ലാത്ത വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും സ്റ്റിക്കർ കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് കാർഗോ വഴി അയക്കാനുള്ള സാധനങ്ങൾ ശേഖരിക്കുന്നത്. ഇവർ ശേഖരിക്കുന്ന സാധനങ്ങൾ നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കും. നാട്ടിലേക്ക് അയച്ചാൽ പോലും അവ വിതരണം ചെയ്യാതിരിക്കുകയും പിന്നീട് കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന അനധികൃത വ്യക്തികൾ, ഉപഭോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന സാധനങ്ങൾ അംഗീകൃത ഏജൻസികളെ ഏൽപ്പിച്ച ശേഷം പേയ്മെൻ്റ് ഭാഗികമായി മാത്രം നൽകി മുങ്ങുന്ന സംഭവങ്ങളുമുണ്ട്. ഇതോടെ ബാക്കി പണത്തിനായി കാത്തിരിക്കുന്ന ഏജൻസികളുടെ ഗോഡൗണുകളിൽ ഈ സാധനങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവും. ജിദ്ദ, ദമ്മാം, റിയാദ് എന്നീ പ്രവിശ്യകളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായി രൂപവത്കരിച്ച ഐ.ഡി.എ, പ്രവാസികൾ തട്ടിപ്പിന് ഇരയാവാതിരിക്കാൻ ജാഗ്രത പാലിക്കുമെന്ന് അറിയിച്ചു. സംഘടനയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന നിലയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ട്. ഈ തുകയിൽ കുറച്ച് കാർഗോ അയയ്ക്കാമെന്ന് പറഞ്ഞ് ഏജൻ്റുമാർ സമീപിച്ചാൽ, അത് തട്ടിപ്പല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സാധനങ്ങൾ ഏൽപ്പിക്കാവൂ എന്നും ഐഡിഎ മുന്നറിയിപ്പ് നൽകി.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

യുഎഇയില്‍ നിന്ന് കമ്പനി ആവശ്യത്തിന് ഒമാനിലെത്തി, മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

Malayali Dies in Oman മസ്‌കത്ത്: മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലറ തുമ്പോട് കണ്ണന്‍ നിവാസില്‍ അരവിന്ദ് അശോക് ആണ് ദുകമിലെ താമസ സ്ഥലത്ത് വച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎഇയില്‍ ജോലി ചെയ്യുന്ന അരവിന്ദ് കമ്പനി ആവശ്യാര്‍ഥമാണ് അടുത്തിടെ ദുകമില്‍ എത്തിയത്. പിതാവ്: അശോക് കുമാര്‍. മാതാവ്: പരേതയായ ഷീന. ഐസിഎഫ് ഒമാന്‍ വെല്‍ഫയര്‍ സമിതിക്ക് കീഴില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. 

സൗദി അറേബ്യയിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; യുഎഇയിൽ അനുഭവപ്പെട്ടോ?

Earthquake Saudi Arabia റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ബുധനാഴ്ച പുലർച്ചെ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം പുലർച്ചെ 2.11 ന് ആയിരുന്നു ഭൂചലനം. 4.3 മാഗ്നിറ്റ്യൂഡ് തീവ്രതയില്‍ 50 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എൻസിഎമ്മിൻ്റെ ദേശീയ സീസ്മിക് നെറ്റ്‌വർക്ക് വ്യക്തമാക്കിയത് അനുസരിച്ച്, ഈ ഭൂകമ്പം യുഎഇയിൽ യാതൊരു സ്വാധീനവും ചെലുത്തിയില്ല, കൂടാതെ എമിറേറ്റുകളിലെ താമസക്കാർക്ക് ഇത് അനുഭവപ്പെട്ടില്ല. ഈ വർഷം ഏപ്രിലിലാണ് ഇതിന് മുൻപ് ഗൾഫ് രാജ്യങ്ങൾക്ക് സമീപം ഭൂചലനം ഉണ്ടായത്. അന്ന് അറേബ്യൻ കടലിൽ, സൗദിയുടെ അതിർത്തിക്ക് സമീപം 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം യു.എ.ഇയിലും സൗദിയിലും അനുഭവപ്പെട്ടിരുന്നു. അറേബ്യൻ ഫലകത്തിൻ്റെ ചലനവും അത് യുറേഷ്യൻ ഫലകവുമായി കൂട്ടിയിടിച്ചതും മൂലം അറേബ്യൻ ഗൾഫ് മേഖലയിലെ പഴയ ഫോള്ട്ടുകളിലുണ്ടായ സമ്മർദ്ദമാണ് ആ ഭൂകമ്പത്തിന് കാരണമായത്. ഇറാൻ, ഇറാഖ്, ഒമാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടാറുണ്ട്. ഇതിൻ്റെ തുടർചലനങ്ങൾ ചിലപ്പോൾ യുഎഇയിലും അനുഭവപ്പെടാറുണ്ട്. നവംബർ 4 ന് മുസന്ദമിൻ്റെ തെക്ക് ഭാഗത്ത് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇതിൻ്റെ തുടർചലനങ്ങൾ യു.എ.ഇയിൽ അനുഭവപ്പെട്ടിരുന്നു. ഡിസംബർ 1 പുലർച്ചെ ബഹ്‌റൈനിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി, എന്നാൽ യുഎഇയിൽ സ്വാധീനം ഉണ്ടായില്ല. നവംബർ 22 ന് ഇറാഖിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 30 കിലോമീറ്റർ ആഴത്തിൽ ഉണ്ടായിരുന്നു. ഇത് എമിറേറ്റുകളെ ബാധിച്ചില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group