
UAE public holidays 2026 അബുദാബി: യുഎഇയുടെ ‘ട്രാൻസ്ഫറബിൾ’ (മാറ്റിവെക്കാവുന്ന) പൊതുഅവധി നിയമം നിലവിലുള്ളതിനാൽ, കുറഞ്ഞ അവധി ദിവസങ്ങൾ ഉപയോഗിച്ച് കൂടുതൽ ദിവസങ്ങൾ യാത്രകൾക്കായി കണ്ടെത്താൻ സാധിക്കും. 2026-ലെ യുഎഇയിലെ പൊതു അവധി ദിനങ്ങൾ നിങ്ങളുടെ ഒഴിവു സമയം ദീർഘിപ്പിക്കാൻ ധാരാളം അവസരങ്ങൾ നൽകുന്നു. നന്നായി ക്രമീകരിച്ച ഏതാനും അവധി ദിവസങ്ങൾ ഉപയോഗിച്ച്, നിങ്ങളുടെ വാർഷിക അവധി ബാലൻസ് ചെലവഴിക്കാതെ, 12 ദിവസത്തെ വാർഷിക അവധിക്കാലത്തെ ആനന്ദകരമായ ഇടവേളകളാക്കി മാറ്റാം, അത് ചെറിയ അവധിക്കാലങ്ങൾ പോലെ തോന്നും. പുതുവത്സരം (ജനുവരി)
അവധി: ജനുവരി 1 (വ്യാഴം)- ഗവൺമെന്റ് ഈ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയാണെങ്കിൽ 3 ദിവസത്തെ ലോങ് വീക്കെൻഡ് ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT മാറ്റമില്ലെങ്കിൽ, ജനുവരി 2 വെള്ളിയാഴ്ച ഒരു ദിവസം ആന്വൽ ലീവ് എടുത്താൽ ശനി, ഞായർ വാരാന്ത്യ അവധികൾ ഉൾപ്പെടെ തുടർച്ചയായ 4 ദിവസത്തെ അവധി ആഘോഷിക്കാം. ഈദുൽ ഫിത്തർ (മാർച്ച്) പ്രതീക്ഷിക്കുന്ന തീയതി: മാർച്ച് 20 – 22 (വെള്ളി മുതൽ ഞായർ വരെ)- മാർച്ച് 16 മുതൽ 19 വരെ (തിങ്കൾ – വ്യാഴം) 4 ദിവസം ലീവ് എടുത്താൽ, മുൻപിലെയും പിൻപിലെയും വാരാന്ത്യങ്ങൾ ചേർത്ത് തുടർച്ചയായ 9 ദിവസത്തെ സുദീർഘമായ അവധി ലഭിക്കും. അറഫാ ദിനവും ഈദുൽ അദ്ഹയും (മെയ്) പ്രതീക്ഷിക്കുന്ന തീയതി: മെയ് 26 (ചൊവ്വ) അറഫാ ദിനം, മെയ് 27 – 29 (ബുധൻ – വെള്ളി) ഈദുൽ അദ്ഹ- ചൊവ്വാഴ്ച മുതൽ വെള്ളി വരെ ഔദ്യോഗിക അവധി ലഭിക്കുകയാണെങ്കിൽ, ശനിയും ഞായറും ചേർത്ത് ആകെ 6 ദിവസത്തെ ഇടവേള ആസ്വദിക്കാം. ഇസ്‌ലാമിക് പുതുവർഷം (ജൂൺ) പ്രതീക്ഷിക്കുന്ന തീയതി: ജൂൺ 16 (ചൊവ്വ)- ജൂൺ 15 തിങ്കളാഴ്ച അവധി എടുത്താൽ ശനി മുതൽ ചൊവ്വ വരെ 4 ദിവസത്തെ മിനി-ബ്രേക്ക് ലഭിക്കും. (ഗവൺമെന്റ് തീരുമാനപ്രകാരം ഈ അവധി മാറ്റാനും സാധ്യതയുണ്ട്). നബിദിനം (ഓഗസ്റ്റ്) പ്രതീക്ഷിക്കുന്ന തീയതി: ഓഗസ്റ്റ് 25 (ചൊവ്വ)- ഓഗസ്റ്റ് 24 തിങ്കളാഴ്ച അവധി എടുത്താൽ തുടർച്ചയായ 4 ദിവസത്തെ അവധി ലഭിക്കും. യുഎഇ ദേശീയ ദിനം (ഡിസംബർ) അവധി: ഡിസംബർ 2, 3 (ബുധൻ, വ്യാഴം)- നവംബർ 30, ഡിസംബർ 1 (തിങ്കൾ, ചൊവ്വ), ഡിസംബർ 4 (വെള്ളി) എന്നീ മൂന്ന് ദിവസങ്ങൾ ലീവ് എടുത്താൽ, രണ്ട് വാരാന്ത്യങ്ങൾ ഉൾപ്പെടെ 9 ദിവസത്തെ വലിയൊരു അവധി ആഘോഷത്തോടെ വർഷം അവസാനിപ്പിക്കാം.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
ഇന്ത്യക്കാരെ 2025ല്‍ തിരിച്ചയച്ചത് യുഎസ് അല്ല; അത് ഈ ഗള്‍ഫ് രാജ്യം
Indians deported ന്യൂഡൽഹി: നിയമലംഘനങ്ങളെത്തുടർന്ന് ഇന്ത്യക്കാരെ നാടുകടത്തുന്ന രാജ്യങ്ങളിൽ സൗദി അറേബ്യ ഒന്നാമതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുത്താൽ അമേരിക്കയെക്കാൾ കൂടുതൽ ഇന്ത്യക്കാരെ പുറത്താക്കിയത് സൗദി അറേബ്യയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നവരെയും, തൊഴിൽ-താമസ നിയമങ്ങൾ ലംഘിച്ചവരെയുമാണ് സൗദി പ്രധാനമായും തിരിച്ചയച്ചത്. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ 46,000-ത്തിലധികം ഇന്ത്യക്കാരാണ് സൗദിയിൽ നിന്ന് നാടുകടത്തപ്പെട്ടത്. 2023-ലാണ് ഏറ്റവും കൂടുതൽ പേർ പുറത്തായത് (11,486 പേർ). അനധികൃതമായി അതിർത്തി കടന്നെത്തിയ ഇന്ത്യക്കാരെയാണ് യുഎസ് അധികൃതർ പ്രധാനമായും നാടുകടത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2025-ൽ അമേരിക്ക പുറത്താക്കിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. 2023-ൽ വെറും 617 പേരെ മാത്രം തിരിച്ചയച്ച സ്ഥാനത്ത് 2025-ൽ ഇതുവരെ 3,414 പേർ പുറത്തായി. 2021 മുതൽ 2025 വരെ ഏറ്റവും കൂടുതൽപേരെ പുറത്താക്കിയത് സൗദി അറേബ്യയാണ്. 2021 ൽ 8,887 ഇന്ത്യക്കാരെയും 2022 ൽ 10,277 പേരെയും 2023 ൽ 11,486 പേരെയും 2024 ൽ 9,206 പേരെയും സൗദി പുറത്താക്കി. 2025ൽ ഇതുവരെ 7,019 ഇന്ത്യക്കാരെയാണ് സൗദി തിരിച്ചയച്ചത്. അതേസമയം ഇക്കാലയളവിൽ യുഎസ് തിരിച്ചയച്ച ഇന്ത്യക്കാരുടെ എണ്ണം തുലോം കുറവാണ്. 2021 ൽ 805, 2022 ൽ 862, 2023 ൽ 617, 2024 ൽ 1,368, 2025 ൽ 3,414 എന്നിങ്ങനെയാണ് പുറത്താക്കിയവരുടെ എണ്ണം. സൗദിക്കും യുഎസിനും പുറമേ മ്യാൻമർ (1591 പേർ), മലേഷ്യ (1485 പേർ), ബഹ്റൈൻ (764 പേർ) എന്നീ രാജ്യങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗണ്യമായ തോതിൽ ഇന്ത്യക്കാരെ പുറത്താക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും സന്ദർശനത്തിന് പോകുന്നവരും അതാത് രാജ്യങ്ങളിലെ വിസ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അനധികൃത കുടിയേറ്റങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഈ കണക്കുകൾ ഓർമ്മിപ്പിക്കുന്നു.
പുതുവത്സര അവധി: ഷാർജ വിമാനത്താവളത്തിൽ യാത്രക്കാർക്ക് കർശന നിർദേശങ്ങൾ
Sharjah Airport ഷാര്‍ജ: വരാനിരിക്കുന്ന നാല് ദിവസത്തെ പുതുവത്സര അവധിയും ശൈത്യകാല അവധിയും പ്രമാണിച്ച് വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ യാത്ര സുഗമമാക്കുന്നതിനായി ഷാർജ വിമാനത്താവള അധികൃതർ നിർദേശങ്ങൾ നൽകി. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. എയർ അറേബ്യയിൽ യാത്ര ചെയ്യുന്നവർക്ക് തിരക്ക് ഒഴിവാക്കാൻ ‘സിറ്റി ചെക്ക്-ഇൻ’ സൗകര്യം പ്രയോജനപ്പെടുത്താം. മുൻകൂട്ടി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കുന്നതിലൂടെ വിമാനത്താവളത്തിലെത്തിയാൽ നേരിട്ട് പാസ്‌പോർട്ട് കൺട്രോൾ വിഭാഗത്തിലേക്ക് പോകാൻ സാധിക്കും. തിരക്ക് നിയന്ത്രിക്കാനും മികച്ച സേവനം ഉറപ്പാക്കാനുമായി വിമാനത്താവളത്തിൽ വിപുലമായ പ്രവർത്തന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയിൽ ജനുവരി 1 (വ്യാഴം) പൊതുഅവധിയാണ്. ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടി വരുന്നതോടെ തുടർച്ചയായ നാല് ദിവസത്തെ അവധി ലഭിക്കും. ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ജനുവരി 2 (വെള്ളി) വർക്ക് ഫ്രം ഹോം ആയിരിക്കും. ദുബായ് വിമാനത്താവളം വഴിയും വർഷാവസാനം ഒരു കോടിയിലധികം യാത്രക്കാർ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സമാനമായ നിർദ്ദേശങ്ങൾ ദുബായ് അധികൃതരും നൽകിയിട്ടുണ്ട്.
സ്നാപ്ചാറ്റിനെതിരെ അപകീർത്തികരമായ പരാമർശം; യുഎഇയിലെ ജീവനക്കാർക്ക് കോടതി ലക്ഷങ്ങള്‍ പിഴ
Snapchat defamation മൊബൈൽ ഫോൺ റീട്ടെയിലറുടെ കമ്പനിയുടെ സ്നാപ്ചാറ്റ് അക്കൗണ്ട് ഉപയോഗിച്ച് ബിസിനസിനെ അപകീർത്തിപ്പെടുത്തിയതിന് രണ്ട് ജീവനക്കാര്‍ക്ക് 100,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. മറ്റൊരു മൊബൈൽ സ്ഥാപനം ഉപഭോക്താക്കളെ വഞ്ചിക്കുന്നുവെന്നും വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നും ആരോപിച്ച് സ്നാപ്ചാറ്റിലൂടെ വീഡിയോ പങ്കുവെച്ച രണ്ട് ജീവനക്കാർക്കാണ് അൽ ഐൻ സിവിൽ കോടതി ഒരു ലക്ഷം ദിർഹം പിഴ ശിക്ഷ വിധിച്ചത്. പരാതിക്കാരനായ കമ്പനിക്കുണ്ടായ ഭൗതികവും മാനസികവുമായ ആഘാതങ്ങൾക്ക് നഷ്ടപരിഹാരമായി 100,000 ദിർഹം നൽകാൻ കോടതി ഉത്തരവിട്ടു. അപകീർത്തികരമായ ഉള്ളടക്കം പങ്കുവെച്ച അതേ സ്നാപ്ചാറ്റ് അക്കൗണ്ടിലൂടെ തന്നെ ഔദ്യോഗികമായി മാപ്പ് പറയണമെന്നും ആരോപണങ്ങൾ പിൻവലിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജീവനക്കാർ സ്ഥാപനത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ചതിനാലും ജോലിസമയത്ത് കുറ്റം ചെയ്തതിനാലും സ്ഥാപനത്തിനും ഇതിൽ ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സമൂഹമാധ്യമങ്ങളിൽ വലിയ സ്വാധീനമുള്ള പരാതിക്കാരനായ കമ്പനിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള വീഡിയോകളാണ് പ്രതികൾ പ്രചരിപ്പിച്ചത്. ഇത് തങ്ങളുടെ ബിസിനസ്സിനെ സാരമായി ബാധിച്ചുവെന്ന് കാണിച്ച് കമ്പനി 200,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. നേരത്തെ ക്രിമിനൽ കോടതിയും ഈ ജീവനക്കാരെ കുറ്റക്കാരായി കണ്ടെത്തുകയും ഓരോരുത്തർക്കും 10,000 ദിർഹം വീതം പിഴ ചുമത്തുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളുടെ വ്യാപകമായ സ്വാധീനം കണക്കിലെടുക്കുമ്പോൾ, ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിനെതിരെയുള്ള ഇത്തരം ആരോപണങ്ങൾ ആ കമ്പനിയുടെ സൽപ്പേരിനെ നേരിട്ട് ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാപ്പപേക്ഷയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ടത്.
കളിചിരികൾ മായും മുൻപേ ആയിഷ മടങ്ങി; ഷാർജയിലെ പ്രവാസി മലയാളി സമൂഹത്തിന് തീരാനൊമ്പരം
malayali student death ഷാർജ: ഇന്ത്യൻ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ മറിയം വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. കായികതാരവും ചിത്രകാരിയുമായ ആയിഷയ്ക്ക് മുൻപ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നത് ഈ വിയോഗത്തിന്റെ വേദന വർധിപ്പിക്കുന്നു. മരണത്തിന് തലേദിവസം രാത്രി ബന്ധുക്കളോടൊപ്പം പാട്ടും നൃത്തവുമായി ഏറെ സമയം ചെലവഴിച്ച ആയിഷ അതീവ സന്തോഷവതിയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് അൽ ഫൈഹയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഉച്ചയ്ക്ക് ഉറക്കമുണർന്ന് ബാത്റൂമിൽ പോയ ആയിഷയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ വാതിൽ പൊളിച്ചു നോക്കുകയായിരുന്നു. തറയിൽ തളർന്നുകിടക്കുന്ന നിലയിൽ കണ്ട ആയിഷയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വസനതടസ്സത്തെത്തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡിസംബർ 9-ന് തന്റെ 17-ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിയോഗം. സ്കൂൾ ഫുട്ബോൾ ടീമിലെ സജീവ സാന്നിധ്യമായിരുന്ന ആയിഷ മികച്ചൊരു ചിത്രകാരി കൂടിയായിരുന്നു. പരേതനായ അബ്ദുൾ ലത്തീഫിന്റെ മകളാണ് ആയിഷ. 11 വയസ്സുള്ള സഹോദരനും രണ്ട് വയസ്സുള്ള സഹോദരിയുമാണുള്ളത്. വർഷങ്ങളോളം അൽ ഐനിൽ കഴിഞ്ഞിരുന്ന കുടുംബം രണ്ട് വർഷം മുൻപാണ് ഷാർജയിലേക്ക് മാറിയത്. കൗമാരക്കാരിലും കായികതാരങ്ങളിലും വർദ്ധിച്ചുവരുന്ന ഹൃദയസ്തംഭനങ്ങൾ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കായികരംഗത്ത് സജീവമായ കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ ഹൃദയപരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യവിദഗ്ധർ ഈ സാഹചര്യത്തിൽ ഓർമ്മിപ്പിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. പ്രിയപ്പെട്ടവരോട് യാത്ര പോലും പറയാതെ വിടവാങ്ങിയ ആയിഷയുടെ ഓർമ്മകളിൽ വിങ്ങുകയാണ് ഷാർജയിലെ പ്രവാസികൾ.
പ്രവാസി വോട്ടർ പട്ടികയിൽ പേര് ചേർക്കാം; ഏതാനും ദിവസങ്ങള്‍ മാത്രം
non-resident voter list നേരത്തെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർക്കും കരട് പട്ടികയിൽ നിന്ന് പുറത്തായവർക്കും ജനുവരി 22-നകം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി 21-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. പ്രവാസികൾ ഫോം 6-A (Form 6-A) ആണ് പൂരിപ്പിച്ചു നൽകേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടലായ voters.eci.gov.in വഴി അപേക്ഷിക്കാം. ഹോം പേജിലെ ‘Overseas Elector’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ആവശ്യമായ വിവരങ്ങൾ: പാസ്‌പോർട്ടിലെ പേരും വിലാസവും, ആധാർ നമ്പർ (നിർബന്ധമില്ല), മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, നാട്ടിലെ താമസസ്ഥലത്തിന്റെ പൂർണ്ണ വിലാസം (Ordinary Residence in India),
നിലവിൽ താമസിക്കുന്ന രാജ്യത്തെ വിലാസം, വിസ വിവരങ്ങൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, അക്നോളജ്മെന്റ് നമ്പർ: അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന നമ്പർ സൂക്ഷിച്ചുവെക്കുക; ഇത് അപേക്ഷയുടെ സ്ഥിതി പരിശോധിക്കാൻ സഹായിക്കും, ഓൺലൈൻ വഴി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ബി.എൽ.ഒ (BLO) മാരിൽ നിന്ന് ഫോം വാങ്ങി സമർപ്പിക്കാം. പ്രവാസി വോട്ടറായി പട്ടികയിൽ ഇടംപിടിച്ചാൽ, തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുണ്ടെങ്കിൽ പാസ്‌പോർട്ട് ഹാജരാക്കി നേരിട്ട് വോട്ട് ചെയ്യാം. വിദേശ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റുകൾ തുറക്കാൻ കഴിയുന്നില്ലെന്ന പരാതി നിലവിലുണ്ട്. അങ്ങനെയുള്ളവർക്ക് നാട്ടിലുള്ള ബന്ധുക്കൾ വഴിയോ ബി.എൽ.ഒ വഴിയോ കരട് പട്ടിക പരിശോധിച്ച് പേര് ഉറപ്പുവരുത്താവുന്നതാണ്.
യുഎഇയിൽ ജനുവരിയിലെ ഇന്ധനവില; പെട്രോൾ വില കുറയുമോ?
UAE fuel rates അബുദാബി: ഡിസംബറിലെ ആഗോള എണ്ണവിലയിലെ മാറ്റങ്ങൾ പരിഗണിക്കുമ്പോൾ ജനുവരിയിൽ പെട്രോൾ, ഡീസൽ വിലകളിൽ നേരിയ കുറവ് പ്രതീക്ഷിക്കുന്നു. നവംബറിൽ ബാരലിന് 63.7 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡിന്റെ ശരാശരി വില ഡിസംബറിൽ 61.51 ഡോളറായി കുറഞ്ഞു. കഴിഞ്ഞ വാരന്ത്യത്തിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 60.64 ഡോളറിലും ഡബ്ല്യു.ടി.ഐ (WTI) 56.74 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂപ്പർ 98 ന് Dh2.70/litre, സ്പെഷ്യൽ 95 ന് Dh2.58/litre, ഇ-പ്ലസ് 91 ന് Dh2.51/litre എന്നിങ്ങനെയാണ് നിലവിലെ വില. സാമ്പത്തിക വൈവിധ്യവത്കരണ നയങ്ങളുടെ ഭാഗമായി 2015 മുതലാണ് യുഎഇ ആഗോള വിപണിയിലെ വിലയ്‌ക്കനുസരിച്ച് പെട്രോൾ നിരക്കുകൾ പരിഷ്കരിക്കാൻ തുടങ്ങിയത്. വെനിസ്വേലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഉക്രെയ്ൻ-റഷ്യ യുദ്ധവും വിതരണത്തെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലും ഡിസംബറിൽ വിപണി പൊതുവെ ശാന്തമായിരുന്നു.
യുഎഇയിലെ കാലാവസ്ഥ: ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും
UAE weather അബുദാബി: ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) റിപ്പോർട്ട് പ്രകാരം, ഇന്ന് യുഎഇയിൽ ആകാശം ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കും. തീരദേശ മേഖലകൾ, വടക്കൻ, കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴയ്ക്ക് കാരണമായേക്കാവുന്ന കാർമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്ത് താപനില 7°C മുതൽ 28°C വരെ ആയിരിക്കും. അബുദാബിയിലും ദുബായിലും കുറഞ്ഞ താപനില 18°C വരെ രേഖപ്പെടുത്തിയേക്കാം. തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 10–20 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് ചിലപ്പോൾ 35 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമോ ഭാഗികമായി പ്രക്ഷുബ്ധമോ ആയിരിക്കും.
യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തി
UAE earthquake അബുദാബി: യുഎഇയില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഡിസംബർ 28 ഞായറാഴ്ച മുസന്ദത്തിന്റെ തെക്ക് ഭാഗത്ത് 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) നാഷണൽ സീസ്മിക് നെറ്റ്‌വർക്കിന്റെ റെക്കോർഡിംഗുകൾ സൂചിപ്പിക്കുന്നു. യുഎഇ സമയം പുലർച്ചെ 4.44 ന് രേഖപ്പെടുത്തിയ ഭൂകമ്പം മണിക്കൂറിൽ 5 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടത്. യുഎഇയിലെ താമസക്കാർക്ക് നേരിയ ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് ഒരു ആഘാതവും ഉണ്ടായിട്ടില്ലെന്ന് എൻസിഎം വെളിപ്പെടുത്തി. ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മുസന്ദം പ്രധാനമായും മുസന്ദം ഗവർണറേറ്റ് എന്ന നിലയിൽ ഒമാന്റെ നിയന്ത്രണത്തിലാണ്. റാസൽ ഖൈമ, ദിബ്ബയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ യുഎഇയുടെ നിയന്ത്രണത്തിലുള്ള ചില ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇറാൻ, ഇറാഖ്, ഒമാൻ തുടങ്ങിയ അയൽരാജ്യങ്ങളിൽ പലപ്പോഴും ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നതിനാൽ, യുഎഇയിൽ ചിലപ്പോൾ ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ട്. നവംബർ 4 ന്, മുസന്ദത്തിന്റെ തെക്ക് ഭാഗത്ത് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി, എമിറേറ്റ്‌സിലും ഭൂചലനം അനുഭവപ്പെട്ടു.