
Warning Sirens Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ സിവിൽ ഡിഫൻസ് സൈറണുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ജനുവരി 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണം പരിശോധിക്കുന്നതിനുമുള്ള പതിവ് നടപടിയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനുവരി 19, തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് സൈറണുകള് മുഴങ്ങുക. സൈറണുകൾ മുഴങ്ങുന്നത് കണ്ട് പൗരന്മാരും താമസക്കാരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M ഇത് പൂർണമായും സാങ്കേതിക പരിശോധനയുടെ ഭാഗമാണ്. ഇനി മുതൽ എല്ലാ മാസത്തെയും ആദ്യ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സൈറണുകൾ പരീക്ഷണാടിസ്ഥാനത്തിൽ മുഴക്കുന്നതാണ്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത നിരന്തരമായി ഉറപ്പുവരുത്തുന്നതിനാണ് ഈ തീരുമാനം. രാജ്യത്തെമ്പാടുമുള്ള സൈറൺ സംവിധാനങ്ങൾ ഒരേസമയം പ്രവർത്തിപ്പിച്ചു കൊണ്ടാണ് സാങ്കേതിക പരിശോധന പൂർത്തിയാക്കുന്നത്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
താമസക്കാർക്ക് പുതിയ വിജ്ഞാപനവുമായി പിഎസിഐ; ഇനി കുവൈത്തിലെ കെട്ടിട ഉടമകൾക്ക് വിവരങ്ങൾ ഉടനടി അറിയാം
Sahel app കുവൈത്ത് സിറ്റി: സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ (PACI) വിവിധ സേവനങ്ങൾ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി, ഏകീകൃത സർക്കാർ ആപ്പായ ‘സാഹെൽ’ വഴി പുതിയ “റെസിഡൻസ് നോട്ടിഫിക്കേഷൻ” സേവനം ആരംഭിച്ചു. ബുധനാഴ്ചയാണ് അതോറിറ്റി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കെട്ടിട ഉടമകളുടെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടികളിൽ പുതിയ വാടക കരാറുകൾ രജിസ്റ്റർ ചെയ്യുമ്പോൾ ഉടമകൾക്ക് ഉടനടി മൊബൈലിൽ അറിയിപ്പ് ലഭിക്കും. സ്വന്തം കെട്ടിടങ്ങളിൽ ആരെങ്കിലും താമസം രജിസ്റ്റർ ചെയ്യുന്നുണ്ടോ എന്ന് ഉടമകൾക്ക് ഇതിലൂടെ എളുപ്പത്തിൽ നിരീക്ഷിക്കാൻ സാധിക്കും. രജിസ്റ്റർ ചെയ്ത വാടക കരാറിൽ എന്തെങ്കിലും അപാകതകളോ വിയോജിപ്പുകളോ ഉണ്ടെങ്കിൽ, ഉപയോക്താക്കൾക്ക് ‘സാഹെൽ’ ആപ്പിലെ “റിമോട്ട് റെസിഡന്റ്സ്” സേവനം വഴിയോ അല്ലെങ്കിൽ നേരിട്ട് പാസി (PACI) ആസ്ഥാനത്ത് എത്തിയോ പരാതിപ്പെടാവുന്നതാണ്. പ്രോപ്പർട്ടി മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും കെട്ടിട ഉടമകൾക്ക് കൃത്യമായ വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്.