
Body Abandoned in Wheelchair കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് ആശുപത്രിയിൽ അജ്ഞാതനായ ഒരാളുടെ മൃതദേഹം വീൽചെയറിൽ ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. ആശുപത്രി പരിസരത്ത് ഭീതി പടർത്തിയ ഈ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. അജ്ഞാതനായ വ്യക്തി വീൽചെയറിൽ മറ്റൊരാളെ ഇരുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രോഗിയെ അടിയന്തരമായി ഡോക്ടറെ കാണിക്കണമെന്ന് അവിടെയുണ്ടായിരുന്ന അറ്റൻഡറോട് ആവശ്യപ്പെട്ട ശേഷം ഇയാൾ ഉടൻ തന്നെ അവിടെ നിന്ന് സ്ഥലം വിട്ടു. അറ്റൻഡർ പരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് വീൽചെയറിലുണ്ടായിരുന്ന ആൾ നേരത്തെ തന്നെ മരിച്ചിരുന്നതായി ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞത്. മരിച്ചയാൾ ഏഷ്യൻ വംശജനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. മൃതദേഹം എത്തിച്ച ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മൃതദേഹം ഇത്തരത്തിൽ ഉപേക്ഷിച്ചു കടന്നുകളയാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ആസൂത്രിതമായ കൊലപാതകമാണോ അതോ മറ്റെന്തെങ്കിലും നിയമപ്രശ്നങ്ങൾ ഭയന്നാണോ ഇത്തരത്തിൽ ചെയ്തതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
പ്രവാസികൾക്ക് പുതുവത്സര സമ്മാനവുമായി പ്രമുഖ വിമാനം; വെറും രണ്ട് ദിർഹത്തിന് 10 കിലോ അധിക ലഗേജ്
Air India Express ദുബായ്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ലഗേജ് നിരക്കിൽ വൻ ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വെറും രണ്ട് ദിർഹം/റിയാൽ നിരക്കിൽ 10 കിലോ വരെ അധിക ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് എയർലൈൻ പ്രഖ്യാപിച്ചത്. നിലവിലുള്ള 30 കിലോയ്ക്ക് പുറമെ 5 കിലോയോ 10 കിലോയോ അധികമായി കൊണ്ടുപോകാം. ഇതോടെ ആകെ 40 കിലോ വരെ ലഗേജ് നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കും. യുഎഇയിൽ നിന്ന് രണ്ട് ദിർഹം, സൗദിയിലും ഖത്തറിലും രണ്ട് റിയാൽ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ 0.2 റിയാൽ/ദിനാർ എന്നിങ്ങനെയാണ് അധിക ലഗേജിനുള്ള നാമമാത്രമായ നിരക്ക്. ഈ മാസം 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മാർച്ച് 10 വരെയുള്ള യാത്രകൾക്കായി ഈ ഓഫർ ഉപയോഗപ്പെടുത്താം. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ ഓഫർ തിരഞ്ഞെടുക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മാത്രമേ ഈ ഇളവ് ലഭ്യമാകൂ. അവധിക്കാലം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവർക്കും കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ കരുതുന്നവർക്കും ഈ ഇളവ് വലിയ ആശ്വാസമാകും. എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം യാത്രക്കാർക്കും ഈ സൗകര്യം ലഭ്യമാണ്.
കുവൈത്തിൽ അതിശൈത്യം തുടരുന്നു; മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kuwait Cold കുവൈത്ത് സിറ്റി: വാരന്ത്യത്തിൽ കുവൈത്തിലുടനീളം പകൽ തണുപ്പും രാത്രിയിൽ അതിശൈത്യവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും വരും ദിവസങ്ങളിൽ ചിതറിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള യൂറോപ്യൻ ഉയർന്ന വായുമർദ്ദത്തിന്റെ സ്വാധീനത്തിലാണ് നിലവിൽ കുവൈറ്റ്. ഇതിനൊപ്പമുള്ള അതിശൈത്യ വായു പ്രവാഹം താപനിലയിൽ വലിയ കുറവുണ്ടാക്കും. നിലവിൽ നേരിയ വടക്കുപടിഞ്ഞാറൻ കാറ്റാണ് വീശുന്നത്. എന്നാൽ ഞായറാഴ്ചയോടെ കാറ്റ് തെക്കുകിഴക്കൻ ദിശയിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് പകൽ സമയത്ത് മഴയ്ക്കും രാത്രിയിൽ കനത്ത മൂടൽമഞ്ഞിനും കാരണമാകും. ജനവാസമില്ലാത്ത തുറന്ന പ്രദേശങ്ങളിലും മരുഭൂമിയിലും രാത്രികാലങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്ക് അടുത്തെത്താൻ സാധ്യതയുള്ളതിനാൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ-അലി അറിയിച്ചു. കടുത്ത മൂടൽമഞ്ഞ് മൂലം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൃഷിക്കാരും മരുഭൂമിയിൽ കഴിയുന്നവരും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഒരൊറ്റ പെർമിറ്റിൽ ഒന്നിലധികം തവണ യാത്ര ചെയ്യാം, പുതിയ സംവിധാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. വിദേശികൾക്ക് രാജ്യം വിടുന്നതിനുള്ള എക്‌സിറ്റ് പെർമിറ്റ് ഉദാരമാക്കിയിരിക്കുകയാണ് കുവൈത്ത് അധികൃതർ. ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന വിധം മൾട്ടിപ്പിൾ ട്രാവൽ എന്ന പേരിലുള്ള പുതിയ യാത്രാനുമതി കൂടി ഉൾപ്പെടുത്തിയാണ് എക്‌സിറ്റ് പെർമിറ്റ് വിപുലപ്പെടുത്തിയത്.
കുവൈത്തിൽ ഒരു തവണ യാത്ര ചെയ്യാൻ അനുമതിയുള്ള എക്‌സിറ്റ് പെർമിറ്റ് ആണ് ഇപ്പോൾ നൽകിവരുന്നത്. എന്നാൽ, മൾട്ടിപ്പിൾ ട്രാവൽ പെർമിറ്റിലൂടെ നിശ്ചിത കാലയളവിൽ ഒന്നിലേറെ തവണ രാജ്യം വിടാം. പുതിയ സംവിധാനം തൊഴിലുടമകൾക്കും തൊഴിലാളിക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും. എക്‌സിറ്റ് പെർമിറ്റിന്റെ പ്രിന്റ് എടുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.