കുവൈത്തിൽ കടുത്ത ശൈത്യം വരുന്നു; താപനില രണ്ട് ഡിഗ്രിയിലേക്ക് താഴാൻ സാധ്യത, ജാഗ്രതാ നിർദേശം

Kuwait Cold കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ളറാർ അൽ അലി അറിയിച്ചു. തണുത്ത കാറ്റോടു കൂടിയ ഉച്ചമർദ്ദ മേഖല രാജ്യത്തെ സ്വാധീനിക്കുന്നതാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം.ഈ ദിവസങ്ങളിൽ പകൽ താരതമ്യേന ചൂടുള്ളതും രാത്രി തണുപ്പുള്ളതുമായ കാലാവസ്ഥയായിരിക്കും. പകൽ താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി 7 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കടൽ തിരമാലകൾ ശക്തമാകാനും സാധ്യതയുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M ബുധനാഴ്ച മുതൽ തണുപ്പ് അതിശക്തമാകും. ഈ ദിവസങ്ങളിൽ പകൽ താപനില 14 – 16 ഡിഗ്രിയിലേക്കും രാത്രി താപനില 2 മുതൽ 5 ഡിഗ്രി സെൽഷ്യസിലേക്കും താഴും. മരുഭൂമി പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെ പോകാൻ സാധ്യതയുണ്ട്. കാർഷിക മേഖലകളിലും മരുഭൂമിയിലും മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുള്ളതായും അദ്ദേഹം വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നത് തുടരുന്നതിനാൽ തണുപ്പ് കൂടുതൽ കഠിനമായി അനുഭവപ്പെടും. പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

പാർപ്പിട മേഖലകളിലെ സ്വകാര്യ സ്കൂളുകൾ നിർത്തലാക്കുന്നു; അവസാന സമയപരിധി പുറത്തുവിട്ട് കുവൈത്ത്

Private schools kuwait കുവൈത്ത് സിറ്റി: ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകളുടെ ലൈസൻസുകൾ റദ്ദാക്കാനും അവ അടച്ചുപൂട്ടാനുമുള്ള മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനത്തിന് മുൻസിപ്പൽ-ഭവനകാര്യ സഹമന്ത്രി എഞ്ചിനീയർ അബ്ദുൾ ലത്തീഫ് അൽ-മഷാരി അംഗീകാരം നൽകി. 2027-2028 അധ്യയനവർഷം ആയിരിക്കും ഈ സ്കൂളുകൾക്ക് അനുവദിച്ചിട്ടുള്ള അവസാന കാലാവധി. പാർപ്പിട മേഖലകളിൽ നിന്ന് സ്വകാര്യ സ്കൂളുകൾ പൂർണ്ണമായും മാറ്റുന്നതിനായി 2025 ഡിസംബർ 8-ന് മുനിസിപ്പൽ കൗൺസിൽ എടുത്ത തീരുമാനത്തിനാണ് ഇപ്പോൾ ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്കൂളുകൾക്കായി അനുവദിച്ചിട്ടുള്ള പുതിയ സ്ഥലങ്ങൾ കൈമാറുന്നതിന് മുൻപായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കിൽ നിന്നുള്ള അനുമതിയും ട്രാഫിക് പഠന റിപ്പോർട്ടും സമർപ്പിക്കണമെന്ന് മന്ത്രി നിബന്ധന വെച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്കായി പുതിയ സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ ഉടൻ തന്നെ ഈ മാറ്റം പ്രാബല്യത്തിൽ വരും. പുതിയ സ്ഥലങ്ങൾ അനുവദിച്ചാൽ ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും വ്യവസ്ഥയുണ്ട്. നേരത്തെ 2023 നവംബറിൽ എടുത്ത തീരുമാനത്തിൽ ഭേദഗതി വരുത്തിയാണ് ഇപ്പോൾ പുതിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പാർപ്പിട മേഖലകളിലെ തിരക്കും സ്വകാര്യതയും സംരക്ഷിക്കുന്നതിനാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group