
trial by social media കോടതി വിധിക്ക് മുൻപേ സോഷ്യൽ മീഡിയ വഴി ഒരാളെ കുറ്റക്കാരനായി മുദ്രകുത്തുന്ന പ്രവണത വർധിച്ചുവരുന്നതിനെതിരെ യുഎഇയിലെ നിയമ-മനഃശാസ്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകൾ യഥാർത്ഥ നീതി നടപ്പാക്കുന്നതിന് തടസ്സമാകുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായിലെ ലോ ആൻഡ് പൊളിറ്റിക്സ് ഡിപ്പാർട്ട്‌മെന്റ് ഫാക്കൽറ്റി പ്രൊഫസർ ആര്യൻ ആസാദ് ലലാനിയുടെ അഭിപ്രായത്തിൽ, അപരാധി എന്ന് തെളിയുന്നത് വരെ ഒരാൾ നിരപരാധിയാണ്: നീതിന്യായ വ്യവസ്ഥയുടെ ഈ അടിസ്ഥാന തത്വം സോഷ്യൽ മീഡിയയിൽ പാലിക്കപ്പെടുന്നില്ല. അൽഗോരിതങ്ങൾ സൃഷ്ടിക്കുന്ന പകുതി മാത്രം സത്യമായ വാർത്തകൾ കണ്ട് ആളുകൾ പെട്ടെന്ന് വിധി പ്രസ്താവിക്കുന്നു. ഇത് വ്യക്തികളുടെ ജീവിതത്തെ തകർക്കാൻ കാരണമാകുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഈ മുന്നറിയിപ്പിന് ആധാരമായത് കേരളത്തിൽ അടുത്തിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവമാണ്. ബസിൽ വെച്ച് ഒരാൾ അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് 35-കാരിയായ യുവതി വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് യുവാവ് നേരിട്ടത്. ഇതിൽ മനംനൊന്ത് രണ്ട് ദിവസത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. താൻ നിരപരാധിയാണെന്ന് യുവാവ് പറഞ്ഞിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് യുവതി വീഡിയോ ഇട്ടതെന്ന പരാതിയെത്തുടർന്ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. പൊതുസമൂഹത്തിന് മുന്നിൽ അപമാനിതനാകുന്നത് ഒരാളിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുമെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസ്ര സർവർ പറയുന്നു. മനുഷ്യർ പൊതുവെ അംഗീകാരം ആഗ്രഹിക്കുന്നവരാണ്. നിരന്തരമായ പരിഹാസവും കുറ്റപ്പെടുത്തലുകളും ഒരാളുടെ ആത്മവിശ്വാസം തകർക്കും. ഇത് നിസ്സഹായതയിലേക്കും ഒടുവിൽ വിഷാദത്തിലേക്കോ ആത്മഹത്യാ ചിന്തയിലേക്കോ നയിച്ചേക്കാം.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
യുഎഇയിൽ റോക്കറ്റായി സ്വർണനിരക്ക്, വിശദാംശങ്ങൾ
Dubai gold price ദുബായ്: ആഗോള വിപണിയിലെ മുന്നേറ്റത്തെത്തുടർന്ന് യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. കഴിഞ്ഞ വാരന്ത്യത്തിൽ സ്വർണവില ഗ്രാമിന് 600 ദിർഹം എന്ന ചരിത്രപരമായ നിലവാരം പിന്നിട്ടു. വരും ദിവസങ്ങളിലും വില വർധിക്കുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ മുൻകൂട്ടി സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് വിപണിയിൽ ദൃശ്യമാകുന്നത്. കഴിഞ്ഞ ശനിയാഴ്ച ദുബായ് വിപണിയിൽ രേഖപ്പെടുത്തിയ വിവിധ വിഭാഗങ്ങളിലെ നിരക്കുകൾ താഴെ പറയുന്നവയാണ്: 24 കാരറ്റ്: 601 ദിർഹം (ചരിത്രത്തിലാദ്യമായാണ് 600 കടക്കുന്നത്). 22 കാരറ്റ്: 556.5 ദിർഹം, 21 കാരറ്റ്: 533.5 ദിർഹം, 18 കാരറ്റ്: 457.25 ദിർഹം, 14 കാരറ്റ്: 356.75 ദിർഹം എന്നിങ്ങനെയാണ്. സ്വർണവില ഇനിയും ഉയരുമെന്ന നിഗമനത്തിൽ പലരും വിവാഹ ആവശ്യങ്ങൾക്കും മറ്റുമുള്ള സ്വർണം ഇപ്പോൾ തന്നെ വാങ്ങുന്നുണ്ട്. വില റെക്കോർഡ് നിലവാരത്തിൽ എത്തിയതോടെ കൈവശമുള്ള പഴയതും ഉപയോഗിക്കാത്തതുമായ സ്വർണാഭരണങ്ങൾ വിറ്റ് ലാഭമെടുക്കുന്നവരുടെ എണ്ണം യുഎഇയിൽ വർധിച്ചതായി ജ്വല്ലറി ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ആഴ്ചയിൽ മാത്രം അഞ്ച് ദിവസവും സ്വർണവില പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ഇത് സ്വർണ വിപണിയിലെ ശക്തമായ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്കുനീക്കത്തിൽ വിപ്ലവം സൃഷ്ടിക്കാൻ അബുദാബിയുടെ ‘ഹിലി’ ഡ്രോൺ വിമാനം
Abu Dhabi’s Hili drone aircraft അബുദാബി: പ്രാദേശികമായ ചരക്കുനീക്കം അതിവേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനുമായി അത്യാധുനിക ആളില്ലാ ചരക്ക് വിമാനം വികസിപ്പിച്ച് അബൂദബി. ‘ഹിലി’ (Hili) എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനം വിമാനത്താവളങ്ങളെയോ പൈലറ്റുമാരെയോ ആശ്രയിക്കാതെ തന്നെ ടൺ കണക്കിന് ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പ്രാപ്തമാണ്. ലംബമായി പറന്നുയരാനും ലാൻഡ് ചെയ്യാനും (VTOL) കഴിയുന്നതിനാൽ ഈ വിമാനത്തിന് റൺവേകളുടെയോ വലിയ വിമാനത്താവളങ്ങളുടെയോ ആവശ്യമില്ല. വെയർഹൗസുകളിലും വിതരണ കേന്ദ്രങ്ങളിലും നേരിട്ട് ഇറങ്ങാൻ സാധിക്കും. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ പൈലറ്റിന്റെ ആവശ്യമില്ല. എന്നാൽ സുരക്ഷയ്ക്കായി ഭൂമിയിലുള്ള കൺട്രോൾ റൂമിലിരുന്ന് ഓപ്പറേറ്റർമാർക്ക് ഒരേസമയം ഒന്നിലധികം വിമാനങ്ങൾ നിരീക്ഷിക്കാനാകും. നൂറുകണക്കിന് കിലോ ഭാരമുള്ള വസ്തുക്കൾ നൂറുകണക്കിന് കിലോമീറ്റർ ദൂരേക്ക് എത്തിക്കാൻ ഈ വിമാനത്തിന് ശേഷിയുണ്ട്. 19 മാസം കൊണ്ടാണ് ലോഡ് ഓട്ടോണമസ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇ-കൊമേഴ്‌സ് രംഗത്തെ കുതിച്ചുചാട്ടം കണക്കിലെടുത്ത് വികസിപ്പിച്ച ഈ വിമാനത്തിന് ഇതിനകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എമിറേറ്റ്‌സ് കാർഗോ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളുമായി 200-ലേറെ വിമാനങ്ങൾ നിർമ്മിക്കുന്നതിനായി ലോഡ് ഓട്ടോണമസ് കരാർ ഒപ്പിട്ടു കഴിഞ്ഞു. യൂറോപ്പ്, ആഫ്രിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ ഈ പൈലറ്റില്ലാ വിമാനത്തിനായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കാർഗോ പൈലറ്റുമാരുടെ ക്ഷാമം പരിഹരിക്കാനും കുറഞ്ഞ ചെലവിൽ ചരക്കെത്തിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കമ്പനി സി.ഇ.ഒ റാശിദ് അൽ മനൈ വ്യക്തമാക്കി.