
Rupee hits record low യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഗൾഫ് കറൻസികളുമായുള്ള വിനിമയ നിരക്ക് കുതിച്ചുയർന്നു. ചരിത്രത്തിലാദ്യമായി ഒരു യുഎഇ ദിർഹത്തിന് 25.01 രൂപ എന്ന നിരക്കിലാണ് ഇന്നലെ വിനിമയം നടന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 92-ലേക്ക് താഴ്ന്നതാണ് ഗൾഫ് വിപണിയിലും പ്രതിഫലിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT വിവിധ ഗൾഫ് കറൻസികളുടെ ഇന്നലത്തെ നിരക്ക്: യുഎഇ ദിർഹം 25.01, സൗദി റിയാൽ 24.47, ഖത്തർ റിയാൽ 25.20, കുവൈത്ത് ദിനാർ 299.24, ഒമാനി റിയാൽ 238.96. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് കൂടുതൽ തുക ലഭിക്കും. എന്നാൽ, മൂല്യമിടിവ് തുടരുന്നതിനാൽ വരും ദിവസങ്ങളിലെ മാറ്റങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ബാങ്കുകളും എക്സ്ചേഞ്ച് ഹൗസുകളും നൽകുന്ന നിരക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Nipah Virus ഇന്ത്യയിൽ നിപ വൈറസ് ഭീതി; യുഎഇയിൽ നിന്നുള്ള യാത്രക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണേ….
Nipah Virus ദുബായ്: ഇന്ത്യയിലെ നിപ വൈറസ് ഭീതിയെ തുടർന്ന് അതീവ ജാഗ്രതയിലാണ് അധികൃതർ. നിപ വൈറസ് ബാധയെത്തുടർന്ന് പശ്ചിമ ബംഗാളിലും കേരളത്തിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താൻ പശ്ചിമ ബംഗാളിൽ പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആശുപത്രികളിൽ കർശനമായ അണുബാധ നിയന്ത്രണ പ്രോട്ടോക്കോൾ നിലവിലുണ്ട്.
ഏഷ്യൻ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ വീണ്ടും പരിശോധനകൾ ആരംഭിച്ചു. യുഎഇയിൽ നിന്നുള്ള യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. യുഎഇയിൽ നിന്നും പശ്ചിമ ബംഗാളിലേക്ക് പോകുന്നവർ പ്രത്യേക മുൻകരുതലുകൾ എടുക്കണം. കേരളത്തിലേക്കുള്ള യാത്രക്കാരും ആരോഗ്യ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിക്കണമെന്ന് ദുബായിലെ ആരോഗ്യ വിദഗ്ധർ അറിയിച്ചു.
യുഎഇയിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നവർ രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. നിപ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമാണ്. പഴംതീനി വവ്വാലുകളാണ് സാധാരണയായി ഈ വൈറസ് പടർത്തുന്നത്. ഈ സാഹചര്യത്തിൽ വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നത് വലിയ അപകടമാണ്. രോഗബാധിതനായ വ്യക്തിയിൽ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പടരാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.