sadasivan
Posted By shehina Posted On

Accident in kuwait; കുവൈറ്റിലെ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ രണ്ട് പേർ മരണപ്പെട്ടു

Accident in kuwait; കുവൈറ്റലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ രണ്ട് പേർ മരണപ്പെട്ടു. കുവൈത്തിലെ അബ്ദാലി പ്രദേശത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ അടുത്തുള്ള ആളുപത്രയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ച മലയാളി പത്തനംതിട്ട സ്വദേശി സദാശിവൻ നായർ (51) ആണ്. ​ഗോവൻ സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ. ഇരുവരും സെയ്യദ് ഹമീദ് ബഹ്ബഹാനി (എസ്എച്ച്ബിസി) കമ്പനിയിലെ ജീവനക്കാരാണ്. ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് ഇവർ സഞ്ചരിച്ചിരുന്ന പിക്ക്അപ്പിൽ യൂ ടേൺ എടുത്തുവന്ന ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.  കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1  സംഭവ സ്ഥലത്ത് വെച്ച് ഇരുവരും മരിച്ചു. എയർ ആംബുലൻസ് എത്തിയാണ് വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *