
ബ്ലോക്ക് ചെയിന്‍ ഇടപാടുകള്‍ക്ക് യുഎഇ; 20 രാജ്യങ്ങളുമായി സഹകരണം
ഔദ്യോഗിക കറന്‍സിയായ ദിര്‍ഹത്തെ ഡിജിറ്റലാക്കി ബ്ലോക്ക്‌ചെയിനില്‍ ബന്ധിപ്പിക്കാന്‍ പുതിയ നീക്കവുമായി യുഎഇ. ദിര്‍ഹവുമായി ബന്ധിപ്പിച്ച പുതിയ സ്റ്റേബിള്‍ കോയിന്‍ അവതരിപ്പിക്കാന്‍ പ്രമുഖ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. അബുദാബി ബാങ്ക് ഉള്‍പ്പടെയുള്ള പ്രമുഖ ബാങ്കുകളാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ദിര്‍ഹത്തിന്റെ സ്റ്റേബിള്‍കോയിന്‍ കൈമാറ്റം ചെയ്യുന്നതിന് 20 രാജ്യങ്ങളുമായി യുഎഇ ധാരണയിലായിട്ടുണ്ട്.യുഎഇയുടെ സെന്‍ട്രല്‍ ബാങ്കിന്‍റെ നിയന്ത്രണത്തിലാകും പുതിയ സംവിധാനം നടപ്പാക്കുക. ഡിജിറ്റല്‍ കറന്‍സി പ്രോത്സാഹിപ്പിക്കാനുള്ള നീക്കം ഫിന്‍ടെക് മേഖലയില്‍ വലിയ സാധ്യതകള്‍ തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe സാധ്യമായ എല്ലാ മേഖലകളിലും സ്റ്റേബിള്‍കോയിന്റെ ഉപയോഗം വര്‍ധിപ്പിക്കുമെന്ന് ബ്ലോക്‌ചെയിന്‍ സാങ്കേതിക വിദ്യയുടെ ചുമതലയുള്ള എഡിഐ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തര, അന്താരാഷ്ട്ര ഇടപാടുകളില്‍ സ്റ്റേബിള്‍ കോയിനുകളുടെ ഉപയോഗം വ്യാപകമാക്കാനാണ് യുഎഇയുടെ ശ്രമം. സാധാരണക്കാരിലേക്ക് വരെ ഡിജിറ്റല്‍ പണമിടപാട് എത്തിക്കുകയാണ് ലക്ഷ്യം. എഡിഐ ബ്ലോക്ക്‌ചെയിന്‍ വഴിയാണ് ഇടപാടുകള്‍ നടത്തുക. സാധാരണക്കാരായ ഉപയോക്താക്കള്‍, ബിസിനസുകാര്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് സ്റ്റേബിള്‍കോയിന്റെ സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നതെന്ന് എഡിഐ ഫൗണ്ടേഷന്‍ അറിയിച്ചു.
Comments (0)