Posted By ashly Posted On

Kuwait Army Female Military Volunteers: കുവൈത്ത് സൈന്യത്തില്‍ ഇനി വനിതാ സൈനിക വളണ്ടിയർമാര്‍

Kuwait Army Female Military Volunteers കുവൈത്ത് സിറ്റി: വനിതാ അപേക്ഷകര്‍ക്ക് അടുത്ത ഞായറാഴ്ച മുതല്‍ സൈനിക സേവനത്തിന് അപേക്ഷിക്കാമെന്ന് കുവൈത്ത് സൈന്യം. കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പതിനൊന്നാം ക്ലാസ് സയൻസ് അല്ലെങ്കിൽ സാഹിത്യ സർട്ടിഫിക്കറ്റുകൾ കൈവശമുള്ള വനിതാ അപേക്ഷകർക്ക് സൈനിക സേവനത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://vc.kuwaitarmy.gov.kw-ലെ നിയുക്ത വളണ്ടിയർ റിക്രൂട്ട്‌മെന്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ സ്റ്റാഫ് അഭ്യർഥിച്ചു. മെയ് നാല് മുതൽ മൂന്ന് ദിവസത്തേക്ക് രജിസ്ട്രേഷൻ തുറന്നിരിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe

Comments (0)

Leave a Reply

Your email address will not be published. Required fields are marked *