
പ്രത്യേക അറിയിപ്പ് ; കുവൈത്തിൽ നിന്ന് നാട്ടിലേക്ക് വരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം
കുവൈത്തിൽ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ .അധികൃതർ പുറപ്പെടുവിച്ച പുതിയ അറിയിപ്പ് പ്രകാരം കണ്ണൂർ, കൊച്ചി, എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയത്തിലാണ് മാറ്റം വന്നിട്ടുള്ളത് . ഈ ആഴ്ച മുതലാണ് പുതിയ യാത്ര സമയം നടപ്പിലാക്കുന്നത് . ഇതുപ്രകാരം വ്യാഴാഴ്ച ദിവസങ്ങളിൽ കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന വിമാനം കുവൈത്ത് സമയം രാത്രി 8:15 ന് പുറപ്പെടുകയും പുലർച്ചെ 4 മണിക്ക് കണ്ണൂരിൽ എത്തുകയും ചെയ്യും. തിങ്കളാഴ്ച ദിവസങ്ങളിൽ രാത്രി 9 : 20 ന് കുവൈത്തിൽ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 4.50 നാണ് കണ്ണൂർ വിമാന താവളത്തിൽ എത്തുക.അതെ പോലെ കുവൈത്തിൽ നിന്നും ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാത്രി 8.15 ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം പുലർച്ചെ നാല് മണിക്കും വ്യാഴാഴ്ചത്തെ വിമാനം രാത്രി 9.20 ന് പുറപ്പെട്ടു വെള്ളിയാഴ്ച പുലർച്ചെ 4.50 നും. കൊച്ചിയിൽ എത്തും. വെള്ളിയാഴ്ച ദിവസങ്ങളിലെ കൊച്ചി വിമാനം രാത്രി 11.05 ന് കുവൈത്തിൽ നിന്നും പുറപ്പെട്ടു ശനിയാഴ്ച പുലർച്ചെ 6: 55 നാണ് കൊച്ചിയിൽ എത്തുക.
Comments (0)