
Marriage Fraud Arrest: വിവാഹ പരസ്യം നല്‍കി, സ്ത്രീകളെ കബളിപ്പിച്ച് തട്ടിയത് ലക്ഷങ്ങള്‍; 35കാരന്‍ അറസ്റ്റില്‍
Marriage Fraud Arrest തിരുവനന്തപുരം: വിവാഹ ആലോചന പരസ്യം നൽകി സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ പണം തട്ടിയയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിനിയില്‍ നിന്ന് 2.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂർ ചേലക്കര വെണ്ണൂർ കെ. അജീഷിനെ (35) ആണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. അസി.കമ്മിഷണർ ജെകെ ദിനിൽ, എസ്എച്ച്ഒ ബി.എം ഷാഫി, എസ്ഐ ലഞ്ചുലാൽ, സിപിഒമാരായ വിനോദ്, രാജേഷ്, ബിനു, ഫിറോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
Comments (0)