
Alcohol poisoning; കുവൈറ്റിൽ കെട്ടിടത്തിന് മുകളിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മദ്യം വിഷബാധ?
Alcohol poisoning; കുവൈറ്റിൽ കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ നിന്ന് രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഇരുവരുടെയും മരണം മദ്യം കഴിച്ച് വിഷബാധയേറ്റ് സംഭവിച്ചതായിരിക്കാമെന്ന് ഫോറൻസിക് റിപ്പോർട്ട്. മൃതദേഹങ്ങളിൽ ശാരീരിക ആക്രമണത്തിന്റെയോ മറ്റും പാടുകളോ ലക്ഷണങ്ങളോ ഇല്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അന്വേഷണത്തിൽ ഇരുവരും ഏഷ്യൻ പൗരന്മാരാണെന്ന് കണ്ടെത്തിയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ഇരുവരും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന അനധികൃത മദ്യം കഴിച്ചിരിക്കാമെന്നും അധികൃതർ പറയുന്നു. വിഷവസ്തുക്കളുടെ ഉറവിടം കണ്ടെത്താനും മോശം മദ്യം വിതരണം ചെയ്ത ഉത്തരവാദികളായവരെ തിരിച്ചറിയാനും അന്വേഷണം തുടങ്ങിയതായ അധികൃതർ വ്യക്തമാക്കി.
Comments (0)