Extreme Heat in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത താപനില. വെള്ളിയാഴ്ച മുതൽ രാജ്യത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. താപനിലയിലെ വർധനവ് കടലിൽ വേനൽക്കാല തുടക്കത്തിലെ ചുവപ്പുവേലിയേറ്റത്തിനും കടലില്‍ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതായും കണ്ടെത്തി. രാജ്യത്തെ വിവിധ ബീച്ചുകളിലെ വെള്ളത്തിലെ മാറ്റങ്ങളും മത്സ്യങ്ങളുടെ ചത്തുപൊങ്ങലും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) അറിയിച്ചു. ഒഷൈറേജ്, ദോഹ, ഷുവൈഖ് തുടങ്ങിയ ബീച്ചുകളിൽ പരിസ്ഥിതി പബ്ലിക് അതോറിറ്റി സംഘങ്ങൾ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തതായി ഇ.പി.എ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ ശൈഖ അൽ ഇബ്രാഹിം പറഞ്ഞു. പ്രാഥമിക പരിശോധനകളിൽ കടലിൽ ഓക്സിജനെ ഇല്ലാതാക്കുകയും വെള്ളത്തിന്റെ നിറം മാറ്റുകയും ചെയ്യുന്ന ഒരു പ്ലാങ്ക്ടൺ സ്പീഷീസ് സാന്നിധ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ഇത് മത്സ്യങ്ങളെ ശ്വാസംമുട്ടിക്കുന്നതിലേക്കും മരണകാരണമാകാനും ചെയ്യുന്നതായാണ് വിലയിരുത്തൽ. ഇതോടൊപ്പം തീരപ്രദേശങ്ങളിലെ മനുഷ്യരുടെ പ്രവർത്തനങ്ങളും ജലത്തിന്റെ ഗുണനിലവാരം കുറയുന്നതിന് കാരണമാകുന്നതായി ശൈഖ അൽ ഇബ്രാഹിം പറഞ്ഞു. കടൽത്തീരങ്ങളിൽ ചത്ത മത്സ്യങ്ങളെ കാണുന്നവർ അതോറിറ്റിയെ അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സമുദ്രജീവികളുടെ സുരക്ഷക്കായി ഉൾക്കടലിന്റെ ബീച്ചുകളിൽ ഇ.പി.എ സർവേ തുടരും.
Home
KUWAIT
Extreme Heat in Kuwait: എന്തൊരു ചൂട് ! കുവൈത്തില്‍ ചുവപ്പ് വേലിയേറ്റം, കടലില്‍ വെള്ളത്തിന് നിറമാറ്റം