Eid Al Adha Holiday: കുവൈത്തില്‍ ഈദ് അൽ – അദ്ഹ പൊതുഅവധി ദിനം പ്രഖ്യാപിച്ചു

Eid Al Adha Holiday കുവൈത്ത് സിറ്റി: രാജ്യത്ത് ഈദ് അല്‍ – അദ്ഹ ദിനം പ്രഖ്യാപിച്ച് കുവൈത്ത്. ഹിജ്‌റ വർഷം 1446 ലെ അറഫ ദിനത്തിന്റെയും ഈദ് അൽ – അദ്‌ഹയുടെയും പൊതു അവധി സമയക്രമം വിശദീകരിക്കുന്ന ഒരു ഔദ്യോഗിക സർക്കുലർ സിവിൽ സർവീസ് കമ്മീഷൻ (സി‌എസ്‌സി) ഉടൻ പുറത്തിറക്കും. ഏപ്രിൽ 29 ന് നടന്ന മന്ത്രിസഭാ യോഗത്തിൽ പുറപ്പെടുവിച്ച തീരുമാനമനുസരിച്ച്, അറഫയുടെയും ഈദ് അൽ – അദ്‌ഹയുടെയും അവസരത്തിൽ എല്ലാ മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും പൊതു സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ഔദ്യോഗിക അവധി ദിനങ്ങൾ ജൂൺ അഞ്ച് വ്യാഴാഴ്ച മുതൽ ജൂൺ എട്ട് ഞായറാഴ്ച വരെയായിരിക്കും. ജൂൺ ഒന്‍പത് തിങ്കളാഴ്ചയ്ക്ക് പുറമേ, ജൂൺ ആറ് വെള്ളിയാഴ്ചയ്ക്ക് പകരം അവധി ദിനമായി നിശ്ചയിക്കും. പ്രവൃത്തി സമയം ജൂൺ 10 ചൊവ്വാഴ്ച പുനരാരംഭിക്കും. പ്രത്യേക പ്രവർത്തന ആവശ്യകതകളുള്ള സർക്കാർ സ്ഥാപനങ്ങളുടെ പൊതുതാത്പര്യാര്‍ഥം അതാത് അധികാരികൾ അവരുടെ അവധിക്കാല ഷെഡ്യൂളുകൾ നിർണയിക്കുമെന്നും സർക്കുലർ വ്യക്തമാക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy