കുവൈത്ത് സിറ്റി: മോഷണശ്രമം പരാജയപ്പെട്ടതിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത (16, 17 വയസ്) രണ്ട് കുട്ടികളെ ജഹ്റ സുരക്ഷാ അധികൃതര്‍ ജുവനൈല്‍ പ്രോസിക്യൂഷന് ഓഫീസിലേക്ക് റഫര്‍ ചെയ്തു. ജഹ്റയിലെ ഒരു ഷോപ്പിങ് സെന്ററിലാണ് കവര്‍ച്ചാശ്രമം നടന്നത്. പ്രതികളിൽ ഒരാൾ ഒരു വടിവാളുമായെത്തിയെന്നും വിൽപ്പനക്കാരെ ഭീഷണിപ്പെടുത്തി പണം കൈമാറാൻ നിർബന്ധിച്ചെന്നും അൽ-അൻബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ശനിയാഴ്ച വൈകുന്നേരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന്, ജഹ്റ സുരക്ഷാ ഡയറക്ടറേറ്റിൽ നിന്നുള്ള പോലീസ് പട്രോളിങ് സംഘത്തെ ഉടൻ സ്ഥലത്തേക്ക് അയച്ചെങ്കിലും അപ്പോഴേക്കും കുട്ടികളെ ഷോപ്പിങ് സെന്റര്‍ ഗാർഡുകൾ പിടികൂടി കസ്റ്റഡിയിലെടുത്തിരുന്നെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രതികൾ മാർക്കറ്റിൽ പ്രവേശിച്ചതായി ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു.