Kuwait Fire: തീരാനോവ്; കുവൈത്തില്‍ നിരവധി മലയാളികളുടെ മരണത്തിനിടയാക്കിയ സംഭവം, ഒടുവില്‍…

Kuwait Fire കുവൈത്ത് സിറ്റി: തൊഴിലാളി താമസകേന്ദ്രത്തിനു തീപിടിച്ച സംഭവത്തില്‍ രണ്ട് മലയാളികള്‍ക്ക് കഠിനതടവിന് ശിക്ഷ വിധിച്ച് കോടതി. 49 പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ സംഭവത്തില്‍ രണ്ട് മലയാളികളടക്കം ഒന്‍പത് പേർക്കാണ് കുവൈത്ത് കോടതി കഠിന തടവിന് വിധിച്ചത്. കെട്ടിടത്തിലെ ക്യാംപ് ബോസ് ആലപ്പുഴ സ്വദേശി ജോസഫ് എം മണലേലി പറമ്പിൽ ഏബ്രഹാമിന് മൂന്ന് വർഷവും ക്യാംപിലെ ജീവനക്കാരൻ കോഴിക്കോട് സ്വദേശി റിയാസിന് ഒരു വർഷവും തടവാണ് വിധിച്ചത്. തെറ്റായ സാക്ഷിമൊഴി നൽകി, അശ്രദ്ധ വരുത്തി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ശിക്ഷ ലഭിച്ച മറ്റുള്ളവർ ഈജിപ്ത് പൗരന്മാരാണ്. പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ തൊഴിലാളികൾ താമസിച്ച കെട്ടിടത്തിൽ 2024 ജൂൺ 12നാണ് പിടിച്ചത്. മരിച്ചവരിൽ 24 പേർ മലയാളികളാണ്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. കസ്റ്റഡിയിൽ എടുത്തിരുന്ന രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ, ഒരു കുവൈത്ത് പൗരൻ, ഈജിപ്ത് പൗരന്മാരായ നാല് പേർ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy