ജുബൈൽ: സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി റുബീന കരിമ്പലങ്ങോട്ട് (35) ആണ് മരിച്ചത്. സ്കൂളിൽ പോയി മടങ്ങി വീട്ടിലെത്തിയ മക്കൾ പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ റുബീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അബ്ദുൽ മജീദ് ജുബൈലിലെ എസ്എംഎച്ച് കമ്പനിയിൽ ജോലി ചെയ്യുകയാണ്. മക്കൾ: അംജദ് (ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ), അയാൻ. പിതാവ്: അബൂബക്കർ. മാതാവ്: റംല. ജുബൈലിലെ ഐസിഎഫ് കെഎംസിസി പ്രവർത്തകരുടേയും എസ്എംഎച്ച് അധികൃതരുടേയും നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും.
Home
GULF
സ്കൂളിൽ നിന്ന് വീട്ടിലെത്തിയ മക്കൾ വിളിച്ചിട്ടും വാതിൽ തുറന്നില്ല; പ്രവാസി മലയാളി യുവതി മരിച്ച നിലയില്‍