കുവൈത്തിലെ 23 ആരോഗ്യ സംരക്ഷണസ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി, അടച്ചുപൂട്ടല്‍ ഉള്‍പ്പെടെ…

കുവൈത്ത് സിറ്റി: രാജ്യത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച അഞ്ച് ആരോഗ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവ ഉള്‍പ്പെടെ 23 ആരോഗ്യ സംരക്ഷണസ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി കടുപ്പിക്കുന്നത്. ഈ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെ മെഡിക്കല്‍ ലയബിലിറ്റി അതോറിറ്റിയ്ക്ക് കൈമാറാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അവാദി ഉത്തരവിട്ടു. 23 ആരോഗ്യ സ്ഥാപനങ്ങളില്‍ അഞ്ചെണ്ണം അടച്ചുപൂട്ടും. അംഗീകൃത പരസ്യം ചെയ്യല്‍, വൈദ്യശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് അടച്ചുപൂട്ടുന്നത്. സ്വകാര്യ മെഡിക്കല്‍ മേഖലയിലെ പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന 2023ലെ മന്ത്രിതലപ്രമേയം നമ്പര്‍ 87 ലംഘിക്കുന്ന ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പരസ്യങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ പ്രത്യേക പരിശോധനാ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു. ചില പരസ്യങ്ങള്‍ മെഡിക്കല്‍ മേഖലയുടെ ഉന്നതമായ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ശാസ്ത്രീയമായി അംഗീകരിക്കപ്പെടാത്ത രീതികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും പ്രൊഫഷണല്‍ ധാര്‍മികതയ്ക്ക് നിരക്കാത്ത വാണിജ്യപരമായ സ്വഭാവം ഉണ്ടെന്നും സംഘങ്ങള്‍ കണ്ടെത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy