കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലുടനീളമുള്ള പ്രവാസികള്‍ അടക്കമുള്ള നിവാസികള്‍ ബലിപെരുന്നാളിനായി (ഈദുല്‍ അദ്ഹ) ഒരുങ്ങിക്കഴിഞ്ഞു. പെരുന്നാളിന്‍റെ അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ യാത്രകള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു. ഉയര്‍ന്ന വിമാനടിക്കറ്റ് നിരക്കാണ് അലട്ടുന്നത്. യുഎഇയില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇത്തവണ നാല് ദിവസം ബലി പെരുന്നാള്‍ അവധി ലഭിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മാസപ്പിറവി കാണുന്നതിന് അനുസരിച്ച്, ജൂണ്‍ ആറോ, ഏഴോ മുതലായിരിക്കും ആരംഭിക്കുക. പെരുന്നാളിന് പ്രവാസികൾ പലരും വാർഷിക അവധിയും ചേർത്ത് 9 മുതൽ 16 ദിവസങ്ങളോളം അവധി നീട്ടാൻ പദ്ധതിയിടുന്നുണ്ട്. ഉസ്ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ, കസകിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ജോർജിയ, അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിലേയ്ക്കാണ് യാത്രാ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഹജ് കർമങ്ങൾക്ക് സമാപനം കുറിക്കുന്ന അറഫാ ദിനത്തിന്റെ പിറ്റേന്നാണ് മുസ്ലിം വിശ്വാസികള്‍ ത്യാഗസ്മരണകളുമായി ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഇന്ന്(27)ന് ദുൽ ഹജ് മാസപ്പിറവി കാണാൻ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ പൊതുജനങ്ങളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂൺ ആറിന് ബലി പെരുന്നാൾ ആകാനാണ് സാധ്യതയെന്നാണ് പ്രവചനം. ദുൽ ഹജ് മാസത്തിലെ പത്താം തീയതിയാണ് ഹജ് തീർഥാടനത്തിന്റെ സമാപനവും ബലി പെരുന്നാളിന്റെ ആരംഭവും. എന്നാൽ, ഈ തീയതി ദുൽ ഹജ് മാസത്തിന്റെ ചന്ദ്രദർശനത്തെ ആശ്രയിച്ചിരിക്കുന്നു.
Home
GULF
അടിച്ചുപൊളിക്കാം ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍; കൃത്യമായി പ്ലാന്‍ ചെയ്യൂ, 16 ദിവസം വരെ അവധി