Air Arabia Travel Offers ഷാര്‍ജ: പ്രവാസികള്‍ക്ക് അടക്കമുള്ള നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ വിമാന സര്‍വീസുമായി ഷാര്‍ജ ആസ്ഥാനമാക്കിയുള്ള ബജറ്റ് വിമാനക്കമ്പനിയായ എയര്‍ അറേബ്യ. ബലിപെരുന്നാളും സ്കൂള്‍ അവധിയും ആഘോഷിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഈ ഓഫര്‍ ഏറെ ഗുണം ചെയ്യും. ആകര്‍ഷകമായ ഓഫറുകളാണ് എയര്‍ അറേബ്യ പ്രഖ്യാപിച്ചത്. ഇന്ത്യ, അര്‍മേനിയ, ഈജിപ്ത്, ഒമാൻ, ലെബനോന്‍, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളിലേക്ക് നിരക്കിളവ് പറക്കാം. ജൂൺ രണ്ട് വരെയാണ് ഓഫര്‍ പ്രാബല്യത്തിലുള്ളത്. നിരക്കിളവ് ലഭിക്കുന്നതിനായി ജൂൺ രണ്ടിനുള്ളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. യുഎഇയില്‍ നിന്നുള്ള സര്‍വീസുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക് 129 ദിര്‍ഹമാണ് (2,988 ഇന്ത്യൻ രൂപ). ഈ ടിക്കറ്റുകള്‍ ജൂൺ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാം. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 299 ദിര്‍ഹമാണ് (6,927 ഇന്ത്യൻ രൂപ). യുഎഇ – ഒമാന്‍ 129, ബഹ്റൈനിലേക്ക് 149, കുവൈത്തിലേക്കും സൗദി അറേബ്യയിലേക്കും 149 ദിര്‍ഹവുമാണ് ഓഫര്‍. ഇറാന്‍, ജോര്‍ദാന്‍, ലെബനോന്‍ എന്നിവിടങ്ങളിലേക്ക് 199 ദിര്‍ഹമാണ് ഓഫര്‍. ഇന്ത്യ, അര്‍മേനിയ, അസര്‍ബൈജാന്‍, ഈജിപ്ത്, ഇന്ത്യ, ഇറാഖ്, കസാഖിസ്ഥാൻ, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് 299 ദിര്‍ഹമാണ്. അതേസമയം, ഉസ്ബസ്കിസ്ഥാന്‍- 359, തുര്‍ക്കി- 379, ജോര്‍ജിയ- 399 ദിര്‍ഹവുമാണ് നിരക്ക്. കസാഖിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും 499, നേപ്പാളിലേക്ക് 499 ദിര്‍ഹവും ഗ്രീസിലേക്ക് 549 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.
Home
GULF
വെറും 2,988 രൂപ, ബലിപെരുന്നാളും സ്കൂള്‍ അവധിയും ആഘോഷിക്കാം, ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് പറക്കാം
Related Posts
Murder Case കുവൈത്തിൽ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു; ഇന്ത്യൻ പ്രവാസിയ്ക്ക് ശിക്ഷ വിധിച്ച് കോടതി