heera group; യുഎഇയിൽ മലയാളികളുൾപ്പടെ നിരവധി പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിലായി. ഏകദേശം 5600 കോടി രൂപയുടെ തട്ടിപ്പാണ് നിക്ഷേപത്തിൻ്റെ പേരിൽ നടത്തിയത്. ലക്ഷക്കണക്കിന് പ്രവാസികളുടെ കയ്യിൽ നിന്ന് പണം തട്ടിയെടുത്തു. തട്ടിപ്പിനിരയായവരിൽ കൂടുതലും യുഎഇക്കാരാണ്. ഇന്ത്യക്കകത്തും ഗൾഫ് രാജ്യങ്ങളിലുമായി നിരവധി പേരായിരുന്നു ഹീര ഗ്രൂപ്പിൽ നിക്ഷേപം നടത്തിയിരുന്നത്. 2018 മുതൽ നൗഹീരക്കെതിരെ തട്ടിപ്പ് കേസുകളുണ്ട്. ഇതിൽ ചില കേസുകൾക്ക് ജാമ്യമില്ലാത്ത വാറന്റുകളും പുറപ്പെടുവിച്ചിരുന്നു. 2018 ൽ ആദ്യമായി ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നൗഹീരയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഹൈദരാബാദിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും. 2024 ഒക്ടോബറിൽ സുപ്രീം കോടതി ഇവരുടെ ജാമ്യം റദ്ദാക്കി കീഴടങ്ങാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇവർ കോടതിയിൽ കീഴടങ്ങാത്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW ഹീര ടെക്സ്റ്റൈൽസ്, ഹീര ഗോൾഡ്, ഹീര ഫുഡക്സ് തുടങ്ങിയ ബിസിനസുകളിലൂടെ ആൾക്കാരിൽ നിന്നും 36 ശതമാനം വരെ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. 2018ൽ ലക്ഷക്കണക്കിന് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കമ്പനി പേ ഔട്ടുകൾ നിർത്തിവെക്കുകയായിരുന്നു.
Home
GULF
heera group; 5600 കോടി രൂപയുടെ തട്ടിപ്പ്; മലയാളികൾ ഉൾപ്പടെ അനവധി പ്രവാസികളുടെ പണം തട്ടിയ ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
Related Posts

കാത്തിരിക്കുന്നത് ആകർഷകമായ അനുഭവങ്ങൾ; ദുബായ് സഫാരി പാര്‍ക്കിന്റെ ഏഴാം സീസണ് ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം
