doctor couples; കുവൈത്തിൽ അനധികൃതമായി ഹോമിയോ ചികിത്സ നടത്തിയ ഡോക്ടർ ദമ്പതികൾ അറസ്റ്റിലായി. അബ്ബാസിയയിൽ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തെ കെട്ടിടത്തിൽ അനധികൃതമായി ചികിത്സാ കേന്ദ്രം നടത്തി വരികയായിരുന്നു ഇവർ. ഇവിടേക്കാണ് രഹസ്യാന്വേഷണ വിഭാഗം എത്തി ഇവരെ കസ്റ്റഡിയിൽ എടുത്തത്. പത്തനംതിട്ട സ്വദേശികളാണ് പിടിയിലായവർ. വർഷങ്ങളായി ഇതെ കെട്ടിടത്തിലെ ഫ്ലാറ്റിൽ താസിച്ചു കൊണ്ടായിരുന്നു ഇവർ രോഗികളെ ചികിത്സിച്ചിരുന്നത്. നിലവിൽ ഇവർ സാൽമിയയിലാണ് താമസം എങ്കിലും അബ്ബാസിയയിലെ ഫ്ലാറ്റ് നിലനിർത്തി കൊണ്ട് ഇവിടെ നിന്ന് ആഴ്ചയിൽ മൂന്ന് ദിവസം രോഗികളെ ചികിത്സിച്ചിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW കേന്ദ്രത്തിൽ നിന്ന് നിരവധി ഹോമിയോ മരുന്ന് ഉത്പന്നങ്ങളും പിടിച്ചെടുത്തു. കുവൈത്തിൽ ഹോമിയോ മരുന്നുകൾക്കും ചികിത്സക്കും ആരോഗ്യ മന്ത്രാലയം ഇത് വരെ അംഗീകാരം നൽകിയിട്ടില്ല. ഇത് കൊണ്ട് തന്നെ രാജ്യത്ത് ഹോമിയോ ചികിത്സ നടത്തുന്നത് ഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുക.