heera group; പ്രവാസികൾക്ക് ഒന്നടങ്കം വൻ തുക ലാഭം, ‘ഹലാൽ റിട്ടേൺ’; നൗഹിറ ഷെയ്ഖിൻ്റെ അറസ്റ്റിൽ പ്രതീക്ഷയോടെ പ്രവാസ ലോകം

heera group; യുഎഇയിൽ മലയാളികളുൾപ്പടെ നിരവധി പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ​ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ലക്ഷക്കണക്കിന് ദിർഹം നിക്ഷേപിച്ച യുഎഇയിലെ ഒട്ടേറെ ഇന്ത്യൻ പ്രവാസികൾ ഇപ്പോഴും കടം വീട്ടാൻ തീർക്കാൻ പാടുപെടുകയാണ്. ഏകദേശം 5,600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നൗങിറയുടെ പേരിൽ ഉള്ളത്. 2018 മുതൽ ഇതുമായി ബന്ധപ്പെട്ട കേസ് നടന്നുവരുന്നത്. ഹീരാ ഗോൾഡ്, ഹീരാ ടെക്സ്റ്റൈൽസ്, ഹീരാ ഫൂഡെക്സ് എന്നീ വ്യവസായങ്ങളിലൂടെയാണ് ഹൈ-റിട്ടേൺ വാഗ്ദാനങ്ങൾ നൽകി ആളുകളിൽ നിന്ന് വലിയതോതിൽ നിക്ഷേപങ്ങൾ ശേഖരിച്ചത്. യുഎഇയിൽ മാത്രം ആയിരക്കണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിലായത്. ഇതിൽ ഒട്ടേറെ മലയാളികളുമുണ്ട്. നൗഹിറയെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ യുഎഇ നിക്ഷേപകർക്ക് വേണ്ടി കാര്യങ്ങൾ ഊർജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഹീരാ ഗ്രൂപ്പ് വിക്ടിംസ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW  സാധാരണ​ഗതിയിൽ സ്ത്രീയിൽ നിന്ന് ഒരിക്കലും തട്ടിപ്പ് പ്രതീക്ഷിക്കാത്തതാണ് യുഎഇയിലെ നിക്ഷേപകരെ പെട്ടെന്ന് നൗഹിറയുടെ കെണിയിൽ വീഴ്ത്തിയത്. 2018ൽ കുതിച്ചുയർന്ന ഹീരാ ഗ്രൂപ്പ് 36% വരെ മാസവരുമാനവും 80% വരെ വാർഷിക ലാഭവും വാഗ്ദാനം ചെയ്തപ്പോൾ ഇത് വിശ്വാസം പകരുന്ന ബിസിനസാണ് എന്ന് കരുതി യുഎഇയിൽ നിന്ന് ആയിരക്കണക്കിന് പേർ നൗഹിറയുടെ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചു. ദുബായിൽ വാർത്താ സമ്മേളനം നടത്തിയാണ് നൗഹിറ തന്നിലെ വിശ്വാസം ഉറപ്പിച്ചത്. ഹലാൽ വ്യാപാരത്തെ പ്രോത്സാഹിപ്പിച്ച് പലിശരഹിത ലോകമാണ് തന്റെ ലക്ഷ്യമെന്ന് 2013ൽ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നൗഹിറ ഷെയ്ഖ് പറഞ്ഞു. വ്യവസായി എന്നതിലുപരി സാമൂഹിക-ജീവകാരുണ്യ പ്രവർത്തക എന്ന നിലയിലാണ് മാധ്യമങ്ങൾക്ക് തന്നെ പരിചയപ്പെടുത്തിയത്. പലിശരഹിത ലോകം കാണുക എന്നതാണ് എന്റെ ദീർഘകാല ലക്ഷ്യം. ഗൾഫ്, ഏഷ്യ, ആഫ്രിക്ക, കാനഡ എന്നീ മേഖലകളിൽ ശക്തമായ സാന്നിധ്യമുണ്ടെന്ന് അവകാശപ്പെട്ട ഹീരാ ഗ്രൂപ്പ് 2013 മേയ് 12 മുതൽ 18 വരെ ഷാർജ ഇന്ത്യ ട്രേഡ് സെന്ററിൽ ഹലാൽ തിജാറത് എക്സ്പോസിഷൻ എന്ന പേരിൽ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. ഫരീദാബാദിൽ നിന്ന് നൗഹിറ അറസ്റ്റിലായതോടെ നീണ്ട നാളത്തെ നിയമ പോരാട്ടത്തിന് വഴിത്തിരിവായതായി നിക്ഷേപകർ പ്രതീക്ഷിക്കുന്നു. ന്യായം വൈകിയെങ്കിലും എത്തിയിരിക്കുന്നു. നൗഹിറ ഷെയ്ഖിന്റെ യുഎഇയിലെയും പ്രവർത്തനങ്ങൾ നിലവിൽ പ്രാദേശിക നിയമ സംവിധാനങ്ങൾക്കു കീഴിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy