Abu Dhabi Big Ticket: ‘ഭാഗ്യമഴ’; ബിഗ് ടിക്കറ്റില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ആഡംബര കാർ അടക്കം വൻ സമ്മാനങ്ങൾ

Abu Dhabi Big Ticket അബുദാബി: മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ഭാഗ്യമഴ ചൊരിഞ്ഞ് അബുദാബി ബിഗ് ടിക്കറ്റ്. ജൂണ്‍ മൂന്നിന് നടന്ന നറുക്കെടുപ്പില്‍ (സീരീസ് 275) നിരവധി പേര്‍ക്ക് ആഡംബര കാർ അടക്കം വൻ സമ്മാനങ്ങൾ നേടാനായി. ഗ്രാൻഡ് സമ്മാനമായ 20 ദശലക്ഷം ദിർഹം അൽഐൻ സ്വദേശി മുബാറക് ഗരീബ് റാഷിദ് സലിം അൽ ദഹേരി നേടിയെങ്കിലും മറ്റു പ്രധാന സമ്മാനങ്ങളെല്ലാം ഇന്ത്യക്കാർക്കാണ്. മലയാളിയായ അബ്ദുല്ല പുളിക്കൂർ മുഹമ്മദ്, സാലിഹ് റഹ്മാൻ പള്ളിപ്പാടത്ത്, ഷാജി മെമാന, ബാബുലാൽ ഗൗതം എന്നിവർ 1,50,000 ദിർഹം വീതവും ഇന്ത്യൻ പ്രവാസി ശ്രീനിവാസ് ​ഗെദ്ദഡ പുത്തൻ ബിഎംഡബ്ല്യു എം440 ഐ ആഡംബര കാറും സ്വന്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW പ്രതിവാര നറുക്കെടുപ്പിൽ അരുൺ മോഹൻ, ഗംഗാധരൻ പുതിയവളപ്പിൽ, പ്രശാന്ത് രാഘവൻ, സുന്ദരൻ തച്ചപ്പള്ളി, ബാനർജി കക്കാട് നാരായണൻ, പ്രവീൺ അരുണ്‍ ടെല്ലിസ്, മുഹമ്മദ് അട്ടൂര വളപ്പിൽ മരക്കാർ, ഐഷ സജീവ്, മുഹമ്മദ് ഫർഹാൻ ഷാജഹാൻ, അഷ്റഫ് അലി വലിയ പറമ്പിൽ എന്നിവർക്ക് 50,000 ദിർഹം വീതവും ജോസഫ് പീറ്ററിന് 60,000 ദിർഹവും അബ്ദുൽ ലത്തീഫ് ഷാജീറിന് 40,000 ദിർഹവും സമ്മാനം ലഭിച്ചു. മേയ് 27ന് അൽഐൻ വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ 337126 നമ്പറിലുള്ള ടിക്കറ്റിനാണ് മുബാറക് ഗരീബിന് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ മാസം ഗ്രാൻഡ് സമ്മാനം നേടിയ തിരുവനന്തപുരം സ്വദേശി താജുദ്ദീൻ അലിയാർ കുഞ്ഞാണ് വിജയിയുടെ ടിക്കറ്റ് തെരഞ്ഞെടുത്തത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy