Sacrificial Sheep Prices: കുവൈത്തില്‍ ബലി ആടുകളുടെ വിലയില്‍ മാറ്റം

Sacrificial Sheep Prices കുവൈത്ത് സിറ്റി: 2024 നെ അപേക്ഷിച്ച്, ബലി ആടുകളുടെ വില കുറഞ്ഞു. എങ്കിലും ഈദ് അൽ-അദ്ഹയ്ക്ക് മുന്‍പ് ഡിമാൻഡ് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, ഓൺലൈൻ വഴി വാങ്ങുന്നത് വര്‍ധിച്ചിട്ടുണ്ടെങ്കിലും വിപണി മന്ദഗതിയിലാണ്. ഇറക്കുമതി ചെയ്ത ഇനങ്ങളെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും മിക്ക കുവൈത്തികളും ഇപ്പോഴും പ്രാദേശിക ആടുകളെ വാങ്ങാൻ ഇഷ്ടപ്പെടുന്നതായി കുവൈത്ത് പൗരനായ ഫഹദ് അല്‍ മുതൈരി പറഞ്ഞു. വാങ്ങുന്നതിനുമുന്‍പ് നിരവധി വിൽപ്പനക്കാരെ താൻ സർവേ ചെയ്തതായും പ്രാദേശിക ആടുകളുടെ വില 165 – 175 ദിനാറിന് ഇടയിലാണെന്ന് കണ്ടെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. എന്നിരുന്നാലും, വില നിയന്ത്രണത്തിന്റെ അഭാവത്തെ അദ്ദേഹം വിമർശിച്ചു. ചില പ്രാദേശിക ആടുകൾ 160 കെഡി വരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനാൽ വില ഏകപക്ഷീയമാണെന്ന് വിശേഷിപ്പിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW ആടുകളുടെ വ്യാപാരിയായ അബു മുതാബ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില ഏകദേശം 10 ശതമാനം കുറഞ്ഞതായി സ്ഥിരീകരിച്ചു. ചില കന്നുകാലി ഫാമുകളിൽ വൈറസ് പടർന്നതിനെത്തുടർന്ന് കബാദ് കന്നുകാലി വിപണി അടുത്തിടെ അടച്ചുപൂട്ടിയതാണ് ഈ ഇടിവിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ആടുകളെയല്ല, പശുക്കളെയാണ് രോഗം ബാധിച്ചതെങ്കിലും ഉപഭോക്താക്കൾക്ക് ഇത് ഒരു അപകടവും ഉണ്ടാക്കുന്നില്ലെന്ന് ഭക്ഷ്യ അതോറിറ്റി ആവർത്തിച്ച് ഉറപ്പ് നൽകിയിട്ടും, താത്കാലിക അടച്ചുപൂട്ടൽ വിതരണത്തെ തടസപ്പെടുത്തുകയും വിപണിയിലുള്ള ആത്മവിശ്വാസം തകർക്കുകയും ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി. ഈദ് അൽ-അദ്ഹയോട് അടുക്കുമ്പോൾ, പ്രത്യേകിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും വിലയിൽ നേരിയ വർധനവ് പ്രതീക്ഷിക്കുന്നു. ഒരു മാസം മുന്‍പ്, വില ഏകദേശം 10 ശതമാനം കൂടുതലായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy