Kuwait entry permit കുവൈത്ത് പ്രവാസികൾക്ക് എട്ടിന്റെ പണി :നാട്ടിൽ പോകാൻ ഇനി എക്‌സിറ്റ് പെർമിറ്റ് വേണം,പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

കുവൈത്തിൽ ആർട്ടിക്കിൾ 18, റസിഡൻസ് പെർമിറ്റിൽ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഇനി മുതൽ രാജ്യത്ത് നിന്നും പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ എക്‌സിറ്റ് പെർമിറ്റ്‌ നിർബന്ധമാക്കി. ജൂലായ് ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ഇതിനായി തൊഴിലാളി സാഹൽ ആപ്പ് വഴി അപേക്ഷ സമർപ്പിക്കുകയും തൊഴിലുടമ സാഹൽ ആപ്പ് വഴി ഇത് അംഗീകരിക്കുകയും ചെയ്യണം.അടിയന്തര സാഹചര്യങ്ങളിൽ തൊഴിലാളിക്ക് വേണ്ടി തൊഴിലുടമയ്ക്കും ഇതിനായി അപേക്ഷ സമർപ്പിക്കാം. ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.നിലവിൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് എക്‌സിറ്റ് പെർമിറ്റ്‌ നിർബന്ധമുള്ളത്.

തീരുമാനത്തിന്റെ ലക്ഷ്യം
∙ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുക
∙ നിയമപരമായ നിരീക്ഷണം ശക്തമാക്കുന്നു
∙ തൊഴിലുടമ അറിയാതെയുള്ള നിയമവിരുദ്ധമായ യാത്രകൾ തടയുക
∙ തൊഴിൽ വിപണിയിലെ സംഘാടന ശ്രമങ്ങളെ പിന്തുണയ്ക്കുക

ആർക്കൊക്കെ ബാധകം?
സ്വകാര്യ മേഖലയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പ്രവാസി തൊഴിലാളികൾക്കും താൽക്കാലികമായോ സ്ഥിരമായോ കുവൈത്ത് വിടാൻ ഉദ്ദേശിക്കുന്ന തൊഴിലാളികൾക്കും ഇത് ബാധകമാണ്.

എക്സിറ്റ് പെർമിറ്റിന് എങ്ങനെ അപേക്ഷിക്കാം?
സിവിൽ ഐഡി നമ്പർ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കുക.SAHEL APP അല്ലെങ്കിൽ PUBLIC AUTHORITY OF MANPOWER വെബ്സൈറ്റ് ഉപയോഗിക്കുക.യാത്രയ്ക്ക് മുമ്പായി അപേക്ഷ നൽകണം.തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള ബന്ധം സിസ്റ്റം പരിശോധിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy