Kuwait Airways Reschedules Flight കുവൈത്ത് സിറ്റി: ജൂൺ 14 ശനിയാഴ്ച റദ്ദാക്കിയ രണ്ട് വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിച്ചതായി പ്രഖ്യാപിച്ച് കുവൈത്ത് എയര്‍വേയ്സ്. ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള KU503/4 വിമാനം ജൂൺ 15 ഞായറാഴ്ചത്തേക്ക് പുനഃക്രമീകരിച്ചു. കുവൈത്തിൽ നിന്ന് രാവിലെ 8:30 നും ബെയ്‌റൂട്ടിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്കും പുറപ്പെടും. അതുപോലെ, KU563/4 വിമാനം ഇനി മുതൽ ഞായറാഴ്ച സർവീസ് നടത്തും. കുവൈത്തിൽ രാവിലെ 6:30 ന് പുറപ്പെട്ട് അമ്മാനിൽ നിന്ന് രാവിലെ 10 ന് മടങ്ങും. യാത്രക്കാർ മൂന്ന് മണിക്കൂർ മുന്‍പ് വിമാനത്താവളത്തിൽ എത്തണമെന്നും ഔദ്യോഗിക ചാനലുകൾ വഴി അപ്‌ഡേറ്റുകൾ പാലിക്കണമെന്നും നിർദേശിക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ