Posted By ashly Posted On

Expat Attempted Suicide: കുവൈത്തിൽ വിഷ ദ്രാവകം കുടിച്ച് പ്രവാസി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Expat Attempted Suicide കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷ ദ്രാവകം കുടിച്ച് പ്രവാസി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശുചീകരണത്തിന് ഉപയോഗിക്കുന്ന ദ്രാവകം കുടിച്ചാണ് പ്രവാസി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അപകടനില തരണം ചെയ്തതോടെ യുവാവിനെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുത്ത് നാടുകടത്താനും ഉത്തരവായി. ഗുരുതരാവസ്ഥയിലായ യുവാവിനെ ആദ്യം സബാഹ് അൽ സലേം ക്ലിനിക്കിലും അവിടെ നിന്ന് അൽ അദാൻ ആശുപത്രിയിലുമായിരുന്നു പ്രവേശിപ്പിച്ചത്. ഉയർന്ന അളവിൽ വിഷ ദ്രാവകം കുടിച്ച് അവശനിലയിലാണ് പ്രവാസി യുവാവിനെ കണ്ടെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ഇയാൾ തന്നെ വെളിപ്പെടുത്തി. അപകടനില തരണം ചെയ്തതോടെ ഇയാൾക്കെതിരെ ആത്മഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് പ്രവാസി യുവാവിനെ നാടുകടത്താനും രാജ്യത്തിന്റെ പ്രവേശന വിലക്ക് പട്ടികയിൽ പേര് ചേർക്കാനും അധികൃതർ തീരുമാനിച്ചത്. അതേസമയം, ഏതു രാജ്യക്കാരനാണെന്നത് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *