
Malayali Doctor Dies in Kuwait: കുവൈത്തിൽ പ്രവാസി മലയാളി ഡോക്ടർ മരിച്ചു
Malayali Doctor Dies in Kuwait കുവൈത്ത് സിറ്റി: മലയാളി ഡോക്ടർ കുവൈതതില്‍ മരിച്ചു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി ഡോക്ടർ നിഖില പ്രഭാകരൻ (36 ) ആണ് മരിച്ചത്. വൃക്ക രോഗത്തെ തുടർന്ന് കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജഹറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായിരുന്ന നിഖില അസുഖത്തെത്തുടർന്ന് ജോലി രാജിവെക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയും കുവൈത്തിലെ സ്വകാര്യ ആശുപതിയിലെ ഡോക്ടറുമായ വിപിനാണു ഭർത്താവ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഗൾഫ് ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ വിവാൻ ഏക മകനാണ്. പിതാവ് പ്രഭാകരൻ, മാതാവ് റീജ. കാസര്‍ഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ ഫഹാഹീൽ ഏരിയ കമ്മിറ്റി അംഗമായിരുന്ന നിഖിലയുടെ മരണത്തില്‍ കെ ഇ എ കുവൈത്ത് അനുശോചിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.
Comments (0)