
കുവൈത്തിലുടനീളം അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരതയും ലഭ്യതയും നിലനിര്‍ത്താന്‍ നടപടികള്‍
കുവൈത്ത് സിറ്റി: രാജ്യത്തുടനീളം അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരതയും ലഭ്യതയും നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് നടപടികളുമായി വാണിജ്യ മന്ത്രാലയം. മന്ത്രാലയത്തില്‍ അടുത്തിടെ നടന്ന ഒരു ഉന്നതതല യോഗത്തില്‍, വിശദമായ പ്രവര്ത്തനപദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. ഈ പദ്ധതിയില്‍ നിയന്ത്രണ ഇന്‍സ്പെക്ടര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ വിശദീകരിക്കുകയും സഹകരണസംഘങ്ങളിലും മാര്ക്കറ്റുകളിലുമുളള ഫീല്‍ഡ് മോണിറ്റര്‍മാര്‍ക്ക് ദൈനംദിന റിപ്പോര്‍ട്ടിങ് ചുമതലകള്‍ നല്‍കുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT 400 ലധികം വാണിജ്യ ഇന്‍സ്പെക്ടര്‍മാരെ ദിവസവും രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റുകളില്‍ എല്ലാ ഗവര്‍ണറേറ്റുകളിലെയും സഹകരണ സംഘങ്ങളിലും സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലും വിന്യസിക്കാനാണ് പ്രവര്‍ത്തനപദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. അവശ്യവസ്തുക്കള്‍ പൂര്‍ണമായി സംഭരിച്ചിട്ടുണ്ടെന്നും ഉപഭോക്തൃ ആവശ്യകതയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ധനവ് നേരിടാന്‍ ഔട്ട്ലെറ്റുകള് തയ്യാറാണെന്നും ഉറപ്പാക്കുകയെന്നതാണ് ഈ പരിശോധനകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
Comments (0)