Posted By ashly Posted On

Kuwait Exit Permit System: കുവൈത്ത്: എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനത്തിലെ സേവനങ്ങള്‍ ഉടന്‍ ഇംഗ്ലീഷിലും

Kuwait Exit Permit System കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്കുള്ള എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. ഇതിനായുള്ള ഒരുക്കങ്ങള്‍ മാന്‍പവര്‍ അതോറിറ്റി കൈക്കൊണ്ടു. ഈ സംവിധാനത്തെ കുറിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള അഭിപ്രായങ്ങളും അതോറിറ്റി പരിശോധിച്ചു. എന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി അതോറിറ്റി യോഗങ്ങള്‍ ചേരുന്നുണ്ട്. പ്രവാസികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ലഭ്യമാക്കുന്നത് തൊഴിലാളികള്‍ക്ക് ലേബര്‍ സര്‍വീസസ് പോര്‍ട്ടലിലെ ഈസി കമ്പനീസ് പേജ് വഴിയോ ഈസി മാന്‍പവര്‍ പേജ് വഴിയോ കൂടാതെ സഹേല്‍ ഇന്‍ഡിവിജ്വല്‍സ് ആപ്ലിക്കേഷന്‍ വഴിയോ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT നിലവില്‍ അറബിക് ഭാഷയില്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയുന്ന സേവനം ഉടന്‍ തന്നെ ഇംഗ്ലീഷില്‍ ആരംഭിക്കും. PAM അതിന്റെ ഇലക്ട്രോണിക് സേവനങ്ങള്‍ 24 മണിക്കൂറും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഗുണനിലവാരം നടപ്പാക്കലിന്റെ വേഗത, മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം എന്നിവ ഉറപ്പാക്കുന്നതിനുമായി അപ്‌ഡേറ്റ് ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത് തുടരുന്നു.

സഹേൽ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

കുവൈത്തിലെ ഓരോ പ്രവാസിയും മൊബൈലിൽ കരുതേണ്ട അപ്ലിക്കേഷൻ ആണ് സഹേൽ ആപ്പ്. ഇത് ഒരു ചെറിയ കാര്യമല്ല വിസ അപ്‌ഡേറ്റുകൾ , സർക്കാർ നിര്ദശങ്ങൾ തുടങ്ങി വളരെ പ്രധാനപ്പെട്ട വിവരങ്ങൾ പ്രവാസികൾ ഉൾപ്പടെയുള്ളവരിലേക്ക് എത്തിക്കുന്ന പ്ലാറ്റഫോം ആണ് ഈ ആപ്പ്. താഴെ നൽകിയിട്ടുള്ള ആൻഡ്രോയിഡ് അല്ലങ്കിൽ ഐഒഎസ് ലിങ്കുകൾ ഉപയോഗപ്പെടുത്തി എളുപ്പം ഡൌൺലോഡ് ചെയ്യാവുന്നതാണ്

SAHEL APP ANDROID

SAHEL APP IOS

Comments (0)

Leave a Reply

Your email address will not be published. Required fields are marked *