Posted By ashly Posted On

Employees Rights Kuwait: തൊഴിലാളികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നടപടികളുമായി കുവൈത്ത്

Employees Rights Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ നടപടികളുമായി കുവൈത്ത്. ‘തൊഴിലാളി അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനും ന്യായമായ തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് കുവൈത്ത്. ഇത് രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിനും സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ക്കും അനുസൃതമായാണ’, മാനവ അവകാശകാര്യ വകുപ്പിന്റെ പ്രതിനിധീകരണത്തില്‍ വിദേശകാര്യമന്ത്രാലയം ആതിഥേയത്വം വഹിച്ച ഒരു യോഗത്തിലാണ് ഈ പ്രസ്താവന അറിയിച്ചത്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ജനറല്‍ ഫെഡറേഷന്‍ ഓഫ് കുവൈത്ത് ട്രേഡ് യൂണിയന്‍സ് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ജൂണ്‍ രണ്ട് മുതല്‍ 13 വരെ ജനീവയില്‍ നടന്ന 113-ാമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിന്‍റെ തുടർനടപടികൾ ഈ യോഗത്തിൽ ചർച്ച ചെയ്‌തു. 187 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, തൊഴിലുടമകൾ, തൊഴിലാളികൾ എന്നിവരുടെ പ്രതിനിധി സംഘങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തൊഴിൽ അവകാശങ്ങളുമായി ബന്ധപ്പെട്ട കുവൈത്തിൻറെ മാനവ അവകാശ നടപടികൾ മെച്ചപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അതോറിറ്റികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനാണ് ഈ യോഗം ലക്ഷ്യമിട്ടത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *