
കുവൈത്തിലെ വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം
കുവൈത്ത് സിറ്റി: പ്രാദേശിക തലത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മേഖലയിലെ പുതിയ വിവരങ്ങളും ചര്‍ച്ച ചെയ്ത് മന്ത്രിസഭ. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുള്ള അൽ അഹ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ജൂൺ 24 ചൊവ്വാഴ്‌ച ഉച്ചയ്ക്കാണ് ബയാൻ പാലസിൽ മന്ത്രിസഭയുടെ പ്രതിവാര യോഗം ചേർന്നത്. സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുള്ള അൽ അഹ്മദ് അൽ സബാഹ് എന്നിവരുടെ സാന്നിധ്യത്തിലാണ് സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം ചേർന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികൾ നടത്തുന്ന എല്ലാ ശ്രമങ്ങളെക്കുറിച്ചും അവ തമ്മിലുള്ള ഏകോപനത്തെക്കുറിച്ചും ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള അവരുടെ സന്നദ്ധതയെക്കുറിച്ചും ഈ വിവിധ മേഖലകൾക്കിടയിലെ ഉയർന്ന തയ്യാറെടുപ്പ് നിലവാരത്തെക്കുറിച്ചും അമീറിനെ ധരിപ്പിച്ചു. ജലീബ് അൽ ഷുവൈക്കിൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ മന്ത്രിസഭാ കൗൺസിൽ അവലോകനം ചെയ്തു.
Comments (0)