Posted By ashly Posted On

Malayali Nurse Dies: ജോലിയവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി നഴ്‌സ് മരിച്ചു

Malayali Nurse Dies റിയാദ്: സൗദിയിലെ നഴ്സിങ് ജോലിയവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവതി മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാന് സമീപം ദർബിൽ കോട്ടയം സ്വദേശിനി അനുഷ്മ സന്തോഷ് കുമാർ (42) ആണ് മരിച്ചത്. ഷുഖൈഖ് പ്രൈമറി ഹെൽത്ത് സെൻററിൽ സ്റ്റാഫ് നഴ്സായിരുന്നു. ദർബ് ജനറൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഫൈനൽ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. ബ്രഹ്മാനന്ദൻ, ഇശബായി ദമ്പതികളുടെ മകളാണ്. ഭർത്താവ്: സന്തോഷ് കുമാർ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ശംസു പൂക്കോട്ടൂരിന്‍റെ നേതൃത്വത്തിൽ ദർബ് ഏരിയ ഭാരവാഹികൾ നടപടക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി രംഗത്തുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *