Posted By ashly Posted On

ആശ്വാസം, വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതായി പ്രമുഖ വിമാനക്കമ്പനി

Flights Resumes ഷാർജ: ഇറാൻ വ്യോമപാത തുറന്നതിനെ തുടർന്ന് വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതായി ഷാർജ ആസ്ഥാനമായുള്ള വിമാനക്കമ്പനി എയർ അറേബ്യ. ഇറാൻ, ഇറാഖ്, ജോർജിയ എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് താത്ക്കാലികമായി നിർത്തലാക്കിയ സർവീസുകള്‍ പുന:രാരംഭിക്കുന്നത്. ജൂലൈ ഒന്ന് മുതൽ സർവീസുകൾ ആരംഭിക്കും. 12 ദിവസം നീണ്ട യുദ്ധങ്ങൾക്കൊടുവിൽ ഇറാൻ – ഇസ്രായേൽ വെടിനിർത്തൽ കരാറിൽ എത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം ഇറാൻ അടച്ചിട്ട വ്യോമപാത തുറന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഇതിനുപിന്നാലെയാണ് എയർ അറേബ്യ സർവീസുകൾ പുന:രാരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ഇറാഖും ഇസ്രായോലും വ്യോമപാത തുറന്നിട്ടുണ്ട്. നിയന്ത്രണങ്ങളോടെയാണ് ഇറാന്‍ വ്യോമപാത തുറന്നത്. ഇറാനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ വിമാനങ്ങൾക്ക് വ്യോമപാത ഉപയോ​ഗപ്പെടുത്താനാകുകയുള്ളൂ. ഇറാനിലെ മഷാദ്, ഷിറാസ്, ലാർ, നജാഫ് എന്നിവിടങ്ങളിലേക്കാണ് ഷാർജയിൽ നിന്ന് സർവീസുകൾ ഉണ്ടാകുക. കൂടാതെ, ഇറാഖി ന​ഗരങ്ങളായ ബാ​ഗ്ദാദ്, ഇർബിൽ, ബസ്ര എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുനഃരാരംഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *