Posted By ashly Posted On

കുവൈത്തിലെ സ്വ​ദേ​ശി ഇ​ട​ങ്ങ​ളിലെ പ്ര​വാ​സി ബാ​ച്ചി​ല​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​

Expat Bachelors in Kuwait കു​വൈ​ത്ത് സി​റ്റി: രാജ്യത്തെ സ്വ​ദേ​ശി താ​മ​സയി​ട​ങ്ങ​ളി​ലെ പ്ര​വാ​സി ബാ​ച്ചി​ല​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ. ഖു​ദ്ദൂ​സി​ല്‍ ബാ​ച്ചി​ല​ർ​മാ​രെ​യും അ​ന​ധി​കൃ​ത വാ​ട​ക​ക്കാ​രെ​യും താ​മ​സി​പ്പി​ച്ച 17 വീ​ടു​ക​ളു​ടെയാണ് വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചത്. സ്വ​ദേ​ശി​ക​ൾ​ക്കാ​യി നി​ശ്ച​യി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ബാ​ച്ചി​ല​ർ പ്ര​വാ​സി​ക​ൾ നി​യ​മം ലം​ഘി​ച്ച് താ​മ​സി​ച്ചുവ​രി​ക​യാ​യി​രു​ന്നു. മു​നി​സി​പ്പാ​ലി​റ്റി, വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി കൈക്കൊണ്ടത്. ബാ​ച്ചി​ല​ർ​മാ​രെ നീ​ക്കം ചെ​യ്ത് പി​ഴ​യ​ട​ച്ചാ​ൽ മാ​ത്ര​മേ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കു​ക​യു​ള്ളൂ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ആ​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. അ​ന​ധി​കൃ​ത താ​മ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ഹേ​ല്‍ ആ​പ്പി​ലൂ​ടെ​യോ മു​നി​സി​പ്പ​ൽ ഓ​ഫി​സു​ക​ളി​ൽ നേ​രി​ട്ടോ റി​പ്പോ​ര്‍ട്ട് ചെ​യ്യാവുന്നതാണ്. ഭ​വ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. അ​ന​ധി​കൃ​ത താ​മ​സസൗ​ക​ര്യ​ങ്ങ​ൾ തീ​പി​ടി​ത്ത സാ​ധ്യ​ത​യുണ്ടാക്കും. വൈ​ദ്യു​തി ഗ്രീ​ഡി​ന് സ​മ്മ​ർ​ദ​വും സൃ​ഷ്ടി​ക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *