
പുതിയ അറിയിപ്പ്: കുവൈത്തിൽ ലോൺ എടുത്തവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ കോടതി ഉത്തരവ്
Debtor Account Kuwait കുവൈത്ത് സിറ്റി രാജ്യത്ത് കടക്കാരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവ്. എല്ലാ കുവൈത്ത് ബാങ്കുകളും നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ പ്രതിജ്ഞാബദ്ധരാണ്. കുവൈത്ത് ബാങ്കിങ് അസോസിയേഷൻ (കെബിഎ) സിവിൽ, കൊമേഴ്സ്യൽ നടപടിക്രമ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള നിയമം നമ്പർ 59/2025 അനുസരിച്ചാണിത്. ജുഡീഷ്യൽ എക്സിക്യൂഷൻ ഡയറക്ടറേറ്റിൽ നിന്ന് കടക്കാരുടെ ഫണ്ടുകള്‍ പിടിച്ചെടുക്കുന്നതിന്റെ റിപ്പോർട്ടുകൾ ബാങ്കുകൾക്ക് ഔദ്യോഗിക ഇമെയിൽ വഴി ഇലക്ട്രോണിക് ആയി ലഭിക്കുന്നുണ്ടെന്ന് കെബിഎ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ, നിർദ്ദിഷ്ട ശതമാനങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ജുഡീഷ്യൽ എക്സിക്യൂഷൻ ഡയറക്ടറേറ്റിൽ നിന്ന് ലിഫ്റ്റിങ് റിപ്പോർട്ട് ലഭിക്കുന്നതുവരെ ബാങ്കുകൾ ബന്ധപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിക്കും. നിയമം ശരിയായി നടപ്പിലാക്കുന്നെന്ന് ഉറപ്പാക്കാൻ കുവൈത്ത് ബാങ്കുകൾ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. കൂടാതെ, അംഗ ബാങ്കുകൾ അവരുടെ ഔദ്യോഗിക മാർഗങ്ങളിലൂടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കാനും അവ ശ്രദ്ധാപൂർവ്വം പരിഹരിക്കാനും പൂർണമായും തയ്യാറാണെന്ന് കെബിഎ സ്ഥിരീകരിച്ചു.
Comments (0)