Posted By ashly Posted On

ആരുമറിയാതെ വീട്ടിൽ കഞ്ചാവ് നട്ടുവളർത്തി, സൂക്ഷ്മമായി നിരീക്ഷിച്ച് പോലീസ്, കുവൈത്തില്‍ യുവാവിന് എട്ടിന്‍റെ പണി

Growing Drugs at Home Kuwait കുവൈത്ത് സിറ്റി: കഞ്ചാവ് വളർത്തിയതിനും മയക്കുമരുന്ന് കടത്തലിനും ക്രിമിനൽ കോടതി കുവൈത്ത് പൗരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വൻതോതിൽ മയക്കുമരുന്ന്, സ്വർണ്ണക്കട്ടികൾ, മയക്കുമരുന്ന് കടത്തിൽ നിന്നുള്ള വരുമാനമായി കരുതുന്ന പണം എന്നിവ കൈവശം വച്ചതിനാണ് യുവാവ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് (ഡിസിജിഡി) നടത്തിയ വിപുലമായ അന്വേഷണങ്ങളെ തുടർന്നാണ് ശിക്ഷ വിധിച്ചത്. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ-ദവാസിന്റെ നിർദ്ദേശപ്രകാരം, വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർഡിന്റെയും അദ്ദേഹത്തിന്റെ സഹായി ബ്രിഗേഡിയർ ജനറൽ ഹമദ് അൽ-സബയുടെയും മേൽനോട്ടത്തിൽ, പൗരന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചിരുന്നു. സുരക്ഷാ സ്രോതസ്സുകൾ പ്രകാരം, ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തലസ്ഥാനം, ഹവല്ലി ഗവർണറേറ്റുകളിലും ഷാലെ പ്രദേശത്തും കഞ്ചാവ് ഗണ്യമായി വ്യാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ‍മയക്കുമരുന്ന് തയ്യാറാക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമായി യുവാവ് തന്റെ അപ്പാർട്ട്മെന്റ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT 45 കഞ്ചാവ് ചെടികൾ, വിതരണത്തിന് തയ്യാറായ നാല് കിലോഗ്രാം കഞ്ചാവ്, 37 കിലോഗ്രാം സ്വർണ്ണക്കട്ടികൾ, വിലയേറിയ ലോഹങ്ങൾ എന്നിവ അപാര്‍ട്മെന്‍റില്‍ നിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് കടത്ത്, വിതരണത്തിനായി മയക്കുമരുന്ന് വസ്തുക്കൾ കൈവശം വയ്ക്കൽ, താമസസ്ഥലത്ത് നിരോധിത വസ്തുക്കൾ കൃഷി ചെയ്യൽ, നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ പണം സ്വരൂപിക്കൽ എന്നീ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *