കുവൈറ്റ് സിറ്റി, : അഹമ്മദി ഗവർണറേറ്റിലെ സ്കൂളിലെ ആർട്ട് റൂമിനുള്ളിൽ ഈജിപ്ഷ്യൻ വനിതാ അധ്യാപികയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് നിയമവിരുദ്ധമായി തടങ്കലിൽ വച്ചതിന് ശിക്ഷിക്കപ്പെട്ട ഈജിപ്ഷ്യൻ സ്കൂൾ ഗാർഡിന് വധശിക്ഷ കാസേഷൻ കോടതി ശരിവച്ചു. ഗാർഡ് അധ്യാപികയെ സ്കൂൾ പരിസരത്ത് ആർട്ട് സ്റ്റുഡിയോയിലേക്ക് ബലമായി കൊണ്ടുപോയി ശാരീരികമായി തടഞ്ഞുനിർത്തി, നിലവിളിക്കുന്നത് തടയാൻ അവളുടെ വായ ടേപ്പ് ചെയ്യുകയായിരുന്നു. തുടർന്ന് ഇരയെ കത്തിമുനയിൽ ആക്രമിച്ചു. ആക്രമണം സ്ഥിരീകരിച്ചത് തെളിവുകളുടെയും മെഡിക്കൽ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും മുമ്പ് പ്രതിയെ തൂക്കിലേറ്റാൻ വിധിച്ചിരുന്നു. ഈ കുറ്റകൃത്യം സുരക്ഷിതമായ അന്തരീക്ഷത്തിൽ ജീവിക്കുന്നതിന് തടസ്സമായ കാര്യമാണെന്നും ,നിയമവ്യവസ്ഥ യിലെ കടുത്ത ലംഘനമാണന്നും ആയതിനാൽ സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നും ക്രിമിനൽ കോടതി അറിയിപ്പിൽ വ്യക്തമാക്കി .
Home
KUWAIT
Kuwait court order കുവൈറ്റിലെ പ്രവാസി അധ്യാപികയെ ബലാത്സംഗം ചെയ്ത കേസിൽ സ്കൂൾ ഗാർഡിന് വധശിക്ഷ വിധിച്ചു.