
‘ടിക്കറ്റെടുത്തത് 11 പേരോടൊപ്പം, അപ്രതീക്ഷിത സമ്മാനം’; പ്രവാസി മലയാളിക്ക് അബുദാബി ബിഗ് ടിക്കറ്റില്‍ ഭാഗ്യമഴ
Abu Dhabi Big Ticket അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ പ്രവാസി മലയാളിയ്ക്ക് ഭാഗ്യസമ്മാനം. നീണ്ട 20 വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുള്ള എബിസണ്‍ ജേക്കബിനെ തേടിയാണ് ഇത്തവണ ഭാഗ്യമെത്തിയത്. 150,000 (35,01,465 ഇന്ത്യന്‍ രൂപ) ദിർഹമാണ് ഇദ്ദേഹം സ്വന്തമാക്കിയത്. അൽ ഐനിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിൽ സർവേയറായാണ് 46കാരനായ എബിസൺ ജോലി ചെയ്തുവരുന്നത്. 2004 മുതൽ യുഎഇയിൽ പ്രവാസജീവിതം ആരംഭിച്ചു. 204700 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. തന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ 11 പേരോടൊപ്പമാണ് എബിസൺ ടിക്കറ്റെടുത്തത്. സമ്മാനത്തുക 12 പേരും ചേർന്ന് തുല്ല്യമായി വീതിക്കും. സമ്മാനത്തിന് അർഹനായ വിവരം പരിപാടി അവതാരകനായ റിച്ചാർഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബിഗ് ടിക്കറ്റിൽ വിജയിയായെന്ന് അറിയിച്ചുകൊണ്ട് കോൾ വന്നിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT റിച്ചാർഡ് ആണ് വിളിച്ചത്. ആദ്യം തട്ടിപ്പാണെന്നാണ് കരുതിയത്. സത്യം അറിഞ്ഞപ്പോൾ വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല’- എബിൻസൺ പറയുന്നു. നറുക്കെടുപ്പ് ജൂലൈ മൂന്നിനാണെന്നാണ് കരുതിയത്. പ്രതിവാര നറുക്കെടുപ്പ് തീയതിയും ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിന്റെ തീയതിയും മാറിപ്പോയി. എന്തായാലും സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. ഇത് അപ്രതീക്ഷിതമാണ്. പറയാൻ വാക്കുകളില്ലാതെ എബിൻസൺ വിതുമ്പി. ഇനിയും ടിക്കറ്റുകൾ വാങ്ങിക്കുന്നത് തുടരും. എന്നെങ്കിലും ഒരിക്കൽ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)