
കുവൈത്തില്‍ ബാച്ചിലര്‍മാര്‍ക്ക് തിരിച്ചടിയായി പുതിയ നിയമം
Bachelors Ban Living Expat Family കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാച്ചിലര്‍മാര്‍ക്ക് തിരിച്ചടിയായി പുതിയ നിയമം. പ്രവാസി കുടുംബങ്ങളുടെ പാർപ്പിടകേന്ദ്രങ്ങളിൽ ബാചിലർമാർ താമസിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്ന കരട് നിയമത്തിന് നഗരസഭ രൂപംനൽകി. ജലീബ് മേഖലയിലെ ബാച്ചിലർമാരുടെ എണ്ണം കുറയ്ക്കുക, സുരക്ഷാ വെല്ലുവിളികൾ ലഘൂകരിക്കുക, തൊഴിലാളി യൂണിയനുകൾ വഴി മേഖലയിലെ ജനസാന്ദ്രത കുറയ്ക്കുക എന്നിവ ലക്ഷ്യമാക്കി കൊണ്ടാണ് പുതിയ കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്. ജലീബ് അൽ-ശുയൂഖ് പ്രദേശത്ത് നിലവിൽ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് തയ്യാറാക്കിയ ഏഴിന പദ്ധതികളുടെ ഭാഗമായാണ് കരട് നിയമത്തിന് രൂപം നൽകിയിരിക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT രണ്ട് മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവിൽ നടപ്പിലാക്കാൻ ഉദേശിക്കുന്ന പദ്ധതിയിൽ ആറ് ലേബർ സിറ്റികൾ സ്ഥാപിക്കാനും നാല് ലക്ഷത്തോളം ബാചിലർമാർക്ക് താമസിക്കാൻ കഴിയുന്ന 12 തൊഴിലാളി ഭവന സമുച്ചയങ്ങളുടെ നിർമാണവും ഇതില്‍ ഉൾപ്പെടുന്നു. വ്യാവസായിക പ്ലോട്ടുകളിലും കാർഷിക മേഖലകളിലും മാത്രമായി തൊഴിലാളികളുടെ പാർപ്പിട കേന്ദ്രം അനുവദിക്കുക, തൊഴിലാളികളുടെ മേൽവിലാസം പ്രോജക്റ്റ് സൈറ്റുകളുമായി ബന്ധിപ്പിക്കുക എന്നിവയാണ് കരട് നിയമത്തിലെ മറ്റു പ്രധാന നിർദേശങ്ങൾ.
Comments (0)