Posted By ashly Posted On

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സഹായഹസ്തവുമായി നോര്‍ക്ക, വായ്പകള്‍ സ്കീമുകള്‍…

Norka Expat Loans മലപ്പുറം: പ്രവാസികളുടെ സന്തോൽ വാര്‍ത്തയുമായി നോര്‍ക്ക റൂട്ട്സ്. പ്രവാസികളുടെ 1500 സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുമെന്ന് നോർക്ക അറിയിച്ചു. ഈ സാമ്പത്തിക വർഷം തന്നെ വായ്പ ലഭ്യമാക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ജനറൽ മാനേജർ ടി.രശ്മി അറിയിച്ചു. പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും (സിഎംഡി) ചേർന്ന് സംഘടിപ്പിക്കുന്ന സംരംഭകത്വ ശിൽപശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. സിഎംഡി. അസോഷ്യേറ്റ് പ്രഫ. പി.ജി.അനിൽ വിവിധ സംരംഭകത്വ സൂത്രങ്ങളെക്കുറിച്ചും വായ്പാ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻഡിപിആർഇഎ) പദ്ധതിയിലൂടെയാണ് വായ്പാ നടപ്പാക്കുക. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT പ്രവാസി വായ്പകൾക്ക് ഇതുപ്രകാരം റീ ഇംബേഴ്സ്മെന്റ് രീതിയിൽ 3% പലിശ സബ്സിഡി ലഭിക്കും. വായ്പ ലഭിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എല്ലാ ജില്ലകളിലും ബാങ്ക് യോഗങ്ങളും ബോധവത്കരണങ്ങളും പ്രവാസി വനിതകൾക്ക് പ്രത്യേക സ്വയം തൊഴിൽ, സംരംഭകത്വ ബോധവത്കരണം തുടങ്ങിയവയും സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. സംഘാടകരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ച് മലപ്പുറത്തെ സംരംഭകത്വ ശിൽപശാലയ്ക്ക് എത്തിയത് പ്രതീക്ഷിച്ചതിലും ഇരട്ടിയോളം പ്രവാസികളാണ്. പരമാവധി 100 പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഭക്ഷണമടക്കമുള്ള മറ്റ് സൗകര്യങ്ങൾ 140 പേർക്ക് കരുതി. എന്നാൽ 196 പേർ രജിസ്റ്റര്‍ ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *