Kuwait e visa കുവൈത്തിൽ വിസ രംഗത്ത് സുപ്രധാന മാറ്റം, പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന കാര്യവും…

കുവൈറ്റ് സിറ്റി, സുപ്രധാന ചുവടുവയ്പപുമായി ,ഇനി മുതൽ യാത്രക്കാർക്കും താമസക്കാർക്കും പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കാനും വേഗത്തിലാക്കുവാനും ലക്ഷ്യമിട്ട് പുതിയ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം കുവൈറ്റ് ആരംഭിച്ചു. ഈ ആഴ്ച കുവൈറ്റ് അധികൃതർ അവതരിപ്പിച്ച ഈ പ്ലാറ്റ്‌ഫോം, ടൂറിസം, വ്യാപാരം, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം എന്നിവ ലക്‌ഷ്യം വെച്ച് രാജ്യത്തിന്റെ ശ്രമങ്ങളിലെ ഒരു പ്രധാന നാഴികക്കല്ലായിട്ടാണ് ഇത് കണക്കാക്കുന്നത് . ഇ-വിസ പ്ലാറ്റ്‌ഫോം നിലവിൽ നാല് വ്യത്യസ്ത വിസ തരങ്ങളിലായിട്ടാണ് നൽകി വരുക : ടൂറിസ്റ്റ്, കുടുബങ്ങളുടെ സന്ദർശനം, ബിസിനസ്സ്, ഔദ്യോഗികം, ഓരോന്നും വിവിധ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുണ്ട്
. എല്ലാ വിസ വിഭാഗങ്ങൾക്കും ഇപ്പോൾ ഓൺലൈനായാണ് സേവങ്ങൾ ലഭ്യമാകുക ലഭ്യമാണ്, ഇത് അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുകയും പേപ്പർവർക്കുകളുടെയും പ്രോസസ്സിംഗ് സമയങ്ങളുടെയും താമസം കുറയ്ക്കുകയും ചെയ്യുന്നു. 90 ദിവസം വരെ സാധുതയുള്ള ടൂറിസ്റ്റ് വിസ, കുവൈറ്റിന്റെ സാംസ്കാരിക പൈതൃകം, ആധുനിക ആകർഷണങ്ങൾ, മനോഹരമായ തീരപ്രദേശങ്ങൾ എന്നിവ കാണുന്നതിനും രാജ്യത്തിന്റെ പുതുമുഖം ജനങ്ങൾക്ക് ആസ്വദിക്കുവാനും വഴി ഒരുക്കും. 30 ദിവസത്തേക്ക് സാധുതയുള്ള ഫാമിലി വിസ, കുവൈറ്റ് നിവാസികൾക്ക് ബന്ധുക്കളെ കൊണ്ടുവരാൻ അനുവദിക്കും,അതായത് കുടുബാംഗങ്ങളെ കുവൈത്തിലേക്ക് കൊണ്ടുവരുന്ന നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും . ഇനി 30 ദിവസത്തേക്ക് സാധുതയുള്ള ബിസിനസ് വിസ, മീറ്റിംഗുകൾ, കോൺഫറൻസുകൾ അല്ലെങ്കിൽ പ്രൊഫഷണൽ ആയകാര്യങ്ങൾക്ക് , കുവൈറ്റ് സന്ദർശിക്കുന്ന വിദേശ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾക്കായും രൂപകൽപ്പന ചെയ്‌തിട്ടുള്ളവയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy