
പുതിയ വിസ സംവിധാനം; കുവൈത്തിലേക്ക് ഇനി വേഗത്തിലെത്താം
Kuwait Visit Visa കുവൈത്ത് സിറ്റി: വിസിറ്റ് വിസകൾ കുവൈത്തില്‍ ഇനി ഓൺലൈനായി അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം സന്ദർശക വിസകൾക്കായി പുതിയ ഇ-സംവിധാനം ആരംഭിച്ചു. സന്ദർശക വിസയിൽ കുടുംബങ്ങളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ താമസക്കാര്‍ക്കും ടൂറിസം, ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി രാജ്യത്തേക്കെത്തുന്ന സന്ദര്‍ശകര്‍ക്കും ഓൺലൈനിൽ വിസയ്ക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍ സൗകര്യങ്ങള്‍ നവീകരിക്കാനും നിക്ഷേപങ്ങളും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്ന പ്രാദേശികകേന്ദ്രമെന്ന നിലയില്‍ കുവൈത്തിനെ ശക്തിപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമായാഇ് പുതിയ ഇ- സംവിധാനം ആരംഭിക്കുന്നത്. ടൂറിസ്റ്റ്, കുടുംബ, വാണിജ്യ, ഔദ്യോഗിക എന്നീ വിസകളാണ് ഓണ്‍ലൈനായി അപേക്ഷിക്കാനാകുക. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ടൂറിസ്റ്റ് വിസകള്‍ക്ക് മൂന്ന് മാസവും കുടുംബ, വാണിജ്യ, ഔദ്യോഗിക വിസകള്‍ക്ക് 30 ദിവസവുമാണ് കാലാവധിയുള്ളത്. കുവൈത്തിലെ പ്രവാസി താമസക്കാർക്ക് നാട്ടിലെ കുടുംബത്തെ കൊണ്ടുവരാനായി കുടുംബ സന്ദർശക വിസകളും കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾക്ക് കുവൈത്തിൽ നടക്കുന്ന യോഗങ്ങളിലും ഇവന്‍റുകളിലും മറ്റും പങ്കെടുക്കാനായി വാണിജ്യ വിസകളും സര്‍ക്കാര്‍ പരിപാടികളിൽ പങ്കെടുക്കാനായി വിദേശങ്ങളിൽ നിന്നെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും ഔദ്യോഗിക വിസകളുമാണ് അനുവദിക്കുക.
Comments (0)