GCC Unified Tourist Visa ദുബായ്: ഒറ്റ വിസയില്‍ ഗള്‍ഫിലെ ആറ് രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങാം. സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങളില്‍ ഒറ്റ വിസയിൽ സന്ദർശിക്കാൻ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ യാഥാർഥ്യമാകും. മൂന്ന് മാസം വരെയായിരിക്കും വിസയുടെ കാലാവധിയെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽബുദയ്‌വി അറിയിച്ചു. നിലവില്‍ ജിസിസി രാജ്യങ്ങളിലെ ഇമിഗ്രേഷൻ വിഭാഗങ്ങൾ സംയുക്തമായി പുതിയ വിസ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥ തലത്തിൽ കൂടിക്കാഴ്ചകൾ നിരന്തരം നടത്തുന്നുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഏകീകൃത ടൂറിസ്റ്റ് വിസ ആയിരുന്നു ഈ മാസം രണ്ടിന് റിയാദിൽ നടന്ന ജിസിസി രാജ്യങ്ങളുടെ ഇമിഗ്രേഷൻ ഡയറക്ടർ ജനറൽമാരുടെ യോഗത്തിലെ പ്രധാന അജൻഡ. ഗൾഫ് രാജ്യങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ടീയ ബന്ധം സുദൃഢമാക്കാൻ പുതിയ വിസയിലൂടെ കഴിയുമെന്നാണു വിലയിരുത്തൽ. പുതിയ നിക്ഷേപ പദ്ധതികൾക്കും ഏകീകൃത വിസ കരുത്ത് പകരും. വിനോദസഞ്ചാര മേഖല കൂടുതൽ സജീവമാകും. സൗദിവിഷൻ 2030, യുഎഇവിഷൻ 2071 പദ്ധതികൾക്ക് ഏകീകൃത വിസ ഊർജമേകും.
Home
GULF
ഒറ്റ വിസയില്‍ ഗള്‍ഫിലെ ആറ് രാജ്യങ്ങള്‍ ചുറ്റിക്കറങ്ങാം, ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഉടൻ; കാലാവധി?
Related Posts

Climate Change കുവൈത്തിൽ കാലാവസ്ഥ മാറുന്നു; അലർജികൾക്കും രോഗങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
